2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ജിദ്ദാ ബ്ലോഗേര്‍സ് മീറ്റ് ഇന്ന് (24-02-11)ഒരുക്കങ്ങള്‍ തകൃതി......

സുഹൃത്തുക്കളെ,
മലയാളം ബ്ലോഗേര്‍സ് ജിദ്ദാ ചാപ് റ്റെറിന്റെ പ്രഥമ സമ്മേളനവും സൂപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങും
ഇന്ന് രാത്രി
8:30 നു ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡി റ്റോറി യത്തില്‍ നടക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഔദ്യോഗികമായി ക്ഷണിക്കുകയാണ്. സമാന്തര മീഡിയ രംഗം പരമ്പരാഗത കെട്ടുപാടുകളില്‍ നിന്ന് കുതറി മാറി പിടിച്ചു നിര്‍ത്താനാവാത്ത വേഗതയില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ് . വരുംകാലം സമാന്തര മീഡിയയുടെ കാലമായിരിക്കും. ഈ രംഗത്തേക്ക് പൊതു ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബ്ലോഗേര്‍സ് ജിദ്ദ ചാപ്റ്റര്‍ ഈ പരിപാടി സംഘടി പ്പിക്കുന്നത്. 'ജിദ്ദാ ബ്ലോഗേര്‍സ് ഒരു കിളി വാതില്‍ കാഴ്ച 'എന്ന പേരില്‍ ഒരു ബ്ലോഗ്‌ ഷോ കൂടി നടത്തുന്നുണ്ട് ഇന്നത്തെ പരിപാടിയില്‍. ജിദ്ദ ഇതുവരെ കണ്ടിരിക്കാനിടയില്ലാത്ത ഒരു അക്ഷര ലോകമായിരിക്കും ഇതിലൂടെ നിങ്ങള്ക്ക് മുമ്പില്‍ അനാവൃതമാക്കപ്പെടുക. ഗള്‍ഫ്‌ മാധ്യമം എഡിറ്റര്‍ കാസിം ഇരിക്കൂര്‍, മലയാളം ന്യൂസ്‌ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം സി.ഓ.ടി. അസീസ്‌ , ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, ഫായിദ അബ്ദുറഹ്മാന്‍,
ഗോപിനാഥ് നെടുങ്ങാടി, ടി.എച്ച് ദാരിമി, കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, മദീന ബ്ലോഗേര്‍സ് പ്രതിനിധി കള്‍ നൌഷാദ് കൂടരഞ്ഞി , നൌഷാദ് അകമ്പാടം, യാംബൂ പ്രതിനിധികള്‍ മനാഫ് മാസ്റ്റര്‍, അക്ബര്‍..
തുടങ്ങി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും .. നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു. ഇത് ഒരു ക്ഷണമായി സ്വീകരിക്കണമേ യെന്ന അഭ്യര്‍ത്ഥ നയോടെ....

ഉസ്മാന്‍ ഇരിങ്ങാട്ടിരി
പ്രസിഡന്റ്‌

സലിം ഐക്കരപ്പടി
സെക്രെട്ടറി

4 അഭിപ്രായങ്ങൾ:

  1. ... ആശംസകള്‍ ..ഒപ്പം പരമാവധി അംഗങ്ങളും ബ്ലോഗുകളില്‍ അനുഭവക്കുറിപ്പുകളും , പുതിയ പുതിയ നിര്‍ദ്ദേശങ്ങളും എഴുതി അവയുടെ ലിങ്കുകള്‍ മാത്രം ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും എന്നുഒരു അഭിപ്രായം ഉണ്ട് ... അങ്ങിനെ നമ്മുടെ ഗ്രൂപ്പ് വഴി നമ്മള്‍ പങ്കു വെക്കുന്ന നല്ല കാര്യങ്ങള്‍ ഗ്രൂപ്പിന് വെളിയിലും പ്രചോദനമാകട്ടെ ..:)

    മറുപടിഇല്ലാതാക്കൂ