2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ജിദ്ദ ബ്ലോഗേർസ് മിറ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തി


ജിദ്ദ: മലയാളം ബ്ലോഗേര്‍സ് ജിദ്ദ ചാപ്റ്റര്‍ മീറ്റും സൂപ്പര്‍ ബ്ലോഗര്‍ വള്ളിക്കുന്നിനെ ആദരിക്കലും വന്‍ വിജയമാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പരിപാടിക്ക് അന്തിമ രൂപമായി.... ഉസ്മാന്‍ ഇരിങ്ങാട്ടിരി ആധ്യക്ഷം വഹിച്ചു. സമദ് കാരാടന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ബഷീര്‍ വള്ളിക്കുന്ന്, മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍, അന്‍വര്‍ വടക്കാങ്ങര, റസാഖ് എടവനക്കാട്, അഷ്‌റഫ്‌ ഉണ്ണീന്‍ പൂക്കോട്ടൂര്‍, അബ്ദുള്ള സര്‍ദാര്‍, സൈനുല്‍ ആബിദ് പാലത്തിങ്ങല്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ജിദ്ദയിലെ എല്ലാ ബ്ലോഗുകളെയും പരിചയപ്പെടുത്തുന്ന ‘ബ്ലോഗ്‌ റോഡ്‌ ഷോ’ പരിപാടിയുടെ മുഖ്യ ആകര്‍ഷണ മായിരിക്കും. ഈ ഷോയില്‍ തങ്ങളുടെ ബ്ലോഗ്‌ പരിചയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ജിദ്ദയിലെ ബ്ലോഗര്‍മാര്‍ അവരുടെ ബ്ലോഗ്‌ ലിങ്കും പേരും താമസ സ്ഥലം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി. സഹിതം ജിദ്ദ മലയാളം ബ്ലോഗേര്‍സ് & റീഡേയ് സ് ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു പ്രിന്സാദ് പറായി അറിയിച്ചു. സലിം ഐക്കരപ്പടി സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:

സമദ് കാരാടന്‍ 0509391560
ഉസ്മാന്‍ ഇരിങ്ങാട്ടിരി 0559928984
സലിം ഐക്കരപ്പടി 0501844241
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ 0564928354
കൊമ്പന്‍ മൂസ 0540406133
പ്രിന്സാദ് പറായി 0507163883

1 അഭിപ്രായം:

  1. >>‘ബ്ലോഗ്‌ റോഡ്‌ ഷോ’<<

    “എന്റെ തല എന്റെ ഫിഗര്‍....., എന്റെ തല എന്റെ ഫിഗര്‍.....”
    (കാഷ് മുടക്കുന്നതും ഞാന്‍ , അപ്പോ ഇത് നല്ല പരിപാടി തന്നെ
    എനിക്കെന്നെ തന്നെ മാക്സിമം പ്രമോറ്റ് ചെയ്യാമല്ലോ.)

    സരോജന്മരേ (സരോജ് കുമാര്‍, ശ്രീനിവാസന്‍ അവതരിപ്പിച്ച പൊങ്ങച കലാകാരന്റെ റോള്‍) നിങ്ങള്‍ക്ക് നാണിക്കാം

    മറുപടിഇല്ലാതാക്കൂ