2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ജിദ്ദയിലെ ബ്ലോഗ്‌ മീറ്റ് 20 നു വ്യാഴാഴ്ച ,പങ്കെടുക്കുക .

 മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പ്‌ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ ഇരുപതിന് വ്യാഴാഴ്ച വൈകീട്ട് എട്ടു മുപ്പതിന് ഷറഫിയ്യയിലെ ടെസ്റ്റി ഓഡിട്ടൊരിയത്തില്‍   നടക്കുന്ന ബ്ലോഗേർസ്‌ മീറ്റിന്‌ അന്തിമ രൂപമായി. മലയാള ബ്ലോഗർമാരുടെ ആഗോള കൂട്ടായ്മയായ മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ ജിദ്ദാ ചാപ്റ്ററാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മീറ്റിൽ സംബന്ധിക്കും.
സമകാലിക സമൂഹത്തിൽ ബ്ലോഗുകളുടേയും ഓൺലൈൻ വായനയുടേയും പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ബ്ലോഗേർസ് മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും സ്വാധീനം വളരെ വലുതാണ്‌. പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവരാത്ത വിവരങ്ങളും വാർത്തകളും ബ്ലോഗുകളിലൂടെയും സോഷ്യൽ നെറ്റുവർക്കുകളിലൂടെയും പുറത്തുവന്നു വൻ വിസ്ഫോടനങ്ങൾ തന്നെ സൃഷ്ടിക്കപ്പെടുന്നത് പുതിയ കാഴ്ചയാണ്‌. അതിലുപരി മലയാള ഭാഷക്കും സാഹിത്യത്തിനും ഇത്തരത്തിലുള്ള മുന്നേറ്റം ഒരു മുതൽകൂട്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



ജിദ്ധയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ബ്ലോഗര്‍മാരും  മീറ്റിനു എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു പങ്കെടുക്കുന്നവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിച്ചു രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


0540406133