2012, ജൂൺ 30, ശനിയാഴ്‌ച

e സര്‍ഗ്ഗ സംഗമം - 2012

മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന
e - സര്‍ഗ സംഗമത്തിന് പങ്കെടുക്കുന്നവര്‍ .
============================
1. നാമൂസ് പെരുവള്ളൂര്‍
2. സിയാഫ് അബ്ദുല്‍ ഖാദര്‍
3. ശ്രീജിത്ത്‌ കൊണ്ടോട്ടി.
4. സന്ദീപ്‌ അയ്യരില്‍ കൃഷ്ണന്‍
5.  ഷനീബ് മൂഴിക്കല്‍
6. ശജീര്‍ മുണ്ടോളി
7. നേന  സിദ്ധീക്ക്
8. ശരീഫ് കൊട്ടാരക്കര
9. മുബശ്ശിര്‍ ടി .പി
10.സുബാന്‍  വേങ്ങര
11. ജിത്തു
12. ഉബൈദ് കക്കാട്ട്
13. കെ.വി. നൌഷാദ
14. മനേഷ്
15.രഞ്ജിത്ത് കണ്ണന്‍കാട്ടില്‍
16. ഇസമായില്‍ കുറുംപടി .
17.രാകേഷ് കെ. എന്‍
18.സിജോയ് റാഫേല്‍
19.നിയാസ് അബ്ദുല്‍ കരീം.
20.മുഹമ്മദ്‌ ഇംതിയാസ്.
21.ദേവന്‍ തൊടുപുഴ .
22.അഷ്‌റഫ്‌ അമ്പലത്ത് .
23.സാബു  കൊട്ടോട്ടി .
24.പ്രദീപ്‌ കുമാര്‍.
25.ഷബീര്‍ വാഴക്കോരോത്തു.
26.അബ്ദുല്‍ കമ്പര്‍ ഹക്കീം .
27.നൌഷാദ് അകംപാടം.
28.ബിബിന്‍ കൃഷ്ണ .
29.ശബിന്‍ മുഹമ്മദ്‌ ഇറാനി .
30.ആല്‍വിന്‍ വി തോമസ്‌ .
31.മൈ ഡ്രീംസ്
32.റോഷന്‍ പി .എം
33.രഞ്ജിത്ത് പടുവിലാന്‍ .
34.ജഷ്മീര്‍ മുല്ലോളി.
35.അരുണ്‍ കറുകചാല്‍.
36.ഗഫൂര്‍ കെ .സി
37.അന്‍വര്‍ സാദിക്ക്
38.ബാവാസ് കുറിയോടം
39.രവി വര്‍മ
40. ഹുസൈന്‍ അബ്ദുളള
41.ഫൈസല്‍ കെ പീടിയേക്കല്‍.
42.മുരളി .ടി. കേരള.
43.നീതു നാരായണന്‍ .
44.നിത്യ പന്നക്കല്‍ .
45.മന്‍സൂര്‍ പാലം .
46.ഇസ്മായില്‍ അത്തോളി.
47.ഷന്‍സിയാ സിയാദ്.
48.ശംസുദ്ധീന്‍ തോപ്പില്‍ .
49.അബ്ദുല്‍ കരീം .
50.മുഹമ്മദ്‌ റാഷിദ് .
51.വിജിന്‍ മഞ്ചേരി.
52.വിനോദ് ബാലന്‍ ഇടയാട്ട് .
53.ശാഹിര്‍ കെ.ബി
54.ഷാലിമ മുസ്തഫ.
55.മനീഷ് അമിക്കാട്ടു.
56.ഷിജു അരിക്കത്ത്
57.ജയന്‍ ദാമോദരന്‍
58.സുഫ് യാന്‍ അബ്ദുല്‍ സത്താര്‍
59.മനോജ്‌ (വിഡ്ഢി മാന്‍ )
60.എബിന്‍ ഇലവത്തിങ്ങല്‍ .
61.ധന്യ രാജഗോപാല്‍ .
62.നാസ്സര്‍ അമ്ബഴെക്കല്‍ .
63.നിധിഷ് ജി
64.മലയാളി പെരിങ്ങോട് .
65.ജയദേവന്‍ നായര്‍ .
66.ഇടക്കുളങ്ങര ഗോപന്‍ .
67.മനോജ്‌ വെങ്ങോല.
68.നോബിള്‍  കെ കുര്യന്‍.
69.ഡോ . ആര്‍ .കെ .തിരൂര്‍ .
70.വി. പി . അഹമ്മദ്‌ .
71. മുക്താര്‍ ഉദരംപോയില്.
72.കൊച്ചുമോള്‍ കൊട്ടാരക്കാര.
73. ആബിദ് .(അരീക്കോടന്‍)) 999
74.ശബ്ന പൊന്നാട് .
75. അനീഷ്‌ ഹസ്സന്‍
76. കൈതപ്പുഴ .
77.ദേവന്‍ തൊടുപുഴ .

ഫേസ് ബുക്കില്‍ ഈ സംഗമവുമായി പോസ്റ്റ് ചെയ്ത ഇവെന്റ്റ്  പോസ്റ്റിലും, ഈ ബ്ലോഗില്‍  സംഗമത്തെ കുറിച്ച് അറിയിപ്പ് ഇട്ടപോസ്റ്റിലും കമന്റു ചെയ്തവരുടെ പേരാണ് ഈ ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. രണ്ടു പോസ്റ്റിലെയും പേര് ചേര്‍ത്തത് കൊണ്ട് , ചിലര്‍  ബ്ലോഗ്‌ കമെന്റില്‍ തൂലികാ നാമം ഉപയോഗിക്കുന്നത് കൊണ്ടും ആരുടെ എങ്കിലും പേര് രണ്ടു പ്രാവശ്യമായി വന്നിട്ടുണ്ടെങ്കില്‍ അത് ഒന്ന് അറിയിക്കണേ . ഇനി ആരുടെ എങ്കിലും പേര് ചേര്‍ക്കാന്‍ വിട്ടിട്ടുന്ടെങ്കില്‍ അതും ഒന്ന് അറിയിച്ചാല്‍ മീറ്റ് സംഘാടകര്‍ക്ക് ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍  എളുപ്പമാകും. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ  കൂടാതെ 35 ഓളം പേര്‍ പങ്കെടുക്കാന്‍ ശ്രമിക്കാം എന്നും അറിയിച്ചിട്ടുണ്ട്. ഇനിയും സാന്നിധ്യം അറിയിക്കാന്‍ ബാക്കിയുള്ളവര്‍ ഈ ലിങ്കില്‍ പോയി സാന്നിധ്യം അറിയിക്കുമല്ലോ ?
https://www.facebook.com/events/444421428915790/

(മീറ്റ് മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വേദിയിലേക്കുള്ള വഴി അറിയുന്നതിനുമായി നാട്ടിലുള്ള നാമൂസുമായി ബന്ധപ്പെടാവുന്നതാണ്. mob: 9746240219 )

2012, ജൂൺ 18, തിങ്കളാഴ്‌ച

e സര്‍ഗ്ഗ സംഗമംമലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്"  അതിന്റെ പ്രയാണത്തിലെ ആദ്യ വര്ഷം പിന്നിടുമ്പോള്‍ അതിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സൈബര്‍ എഴുത്തിടങ്ങളിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

'e സര്‍ഗ്ഗ സംഗമം' എന്ന പേരില്‍ നടത്തപ്പെടുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് പ്രിയ സുഹൃത്തുക്കളുടെ സാന്നിദ്ധ്യം ആരായുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു 'ബ്ലോഗ് പോസ്റ്റ് ക്രിയേറ്റ് ചെയ്തു കൂട്ടുകാരെ ക്ഷണിച്ചിട്ടുള്ളത്.

സാധാരണയായി കണ്ടുവരാറുള്ള പരിചയപ്പെടുത്തലും ഭക്ഷണം കഴിക്കലും വീണ്ടും കാണാമെന്നു ആശംസിക്കലുമല്ല ഈ മീറ്റ് കൊണ്ട് താത്പര്യപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന 'e സര്‍ഗ്ഗ സംഗമ'ത്തില്‍ കഥയും കവിതയും പാട്ടും നൃത്തവും മിമിക്രിയും മൊണോ ആക്ടും അടക്കമുള്ള വിവിധയിനം കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഒരു സൌഹൃദ് സംഗമം, അതാണ്‌ നാം ആഗ്രഹിക്കുന്നത്.

ആകയാല്‍, ജൂലായ്‌ പതിനൊന്നു {ബുധന്‍} മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി 'മഹാ കവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക'ത്തില്‍ കാലത്ത് ഒന്‍പതു മണിക്ക് ആരംഭിക്കുന്ന 'e സര്‍ഗ്ഗ സംഗമ'ത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെയായി കാണുന്ന കമെന്റ് ബോക്സില്‍ താന്താങ്ങളുടെ സാന്നിദ്ധ്യം അറിയിക്കണം എന്ന് താത്പര്യപ്പെടുന്നു.

അക്കൂടെ, 'e സര്‍ഗ്ഗ സംഗമ'ത്തില്‍ കഥയോ കവിതയോ മറ്റു കലാ ഇനങ്ങളോ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരവും താഴെയായി ഇനം തരിച്ചു രേഖപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു.


പിന്നുര: വിശദാംശങ്ങള്‍ തുടര്‍ പോസ്റ്റുകളിലൂടെ അറിയിക്കുന്നതായിരിക്കും.
http://www.facebook.com/events/444421428915790/


2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ജിദ്ദയിലെ ബ്ലോഗ്‌ മീറ്റ് 20 നു വ്യാഴാഴ്ച ,പങ്കെടുക്കുക .

 മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പ്‌ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ ഇരുപതിന് വ്യാഴാഴ്ച വൈകീട്ട് എട്ടു മുപ്പതിന് ഷറഫിയ്യയിലെ ടെസ്റ്റി ഓഡിട്ടൊരിയത്തില്‍   നടക്കുന്ന ബ്ലോഗേർസ്‌ മീറ്റിന്‌ അന്തിമ രൂപമായി. മലയാള ബ്ലോഗർമാരുടെ ആഗോള കൂട്ടായ്മയായ മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ ജിദ്ദാ ചാപ്റ്ററാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മീറ്റിൽ സംബന്ധിക്കും.
സമകാലിക സമൂഹത്തിൽ ബ്ലോഗുകളുടേയും ഓൺലൈൻ വായനയുടേയും പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ബ്ലോഗേർസ് മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും സ്വാധീനം വളരെ വലുതാണ്‌. പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവരാത്ത വിവരങ്ങളും വാർത്തകളും ബ്ലോഗുകളിലൂടെയും സോഷ്യൽ നെറ്റുവർക്കുകളിലൂടെയും പുറത്തുവന്നു വൻ വിസ്ഫോടനങ്ങൾ തന്നെ സൃഷ്ടിക്കപ്പെടുന്നത് പുതിയ കാഴ്ചയാണ്‌. അതിലുപരി മലയാള ഭാഷക്കും സാഹിത്യത്തിനും ഇത്തരത്തിലുള്ള മുന്നേറ്റം ഒരു മുതൽകൂട്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.ജിദ്ധയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ബ്ലോഗര്‍മാരും  മീറ്റിനു എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു പങ്കെടുക്കുന്നവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിച്ചു രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


0540406133 2011, ഏപ്രിൽ 30, ശനിയാഴ്‌ച

യു. ഏ. ഇ. യിലെ ബൂലോഗരുടെ കുടുംബ സംഗമം മേയ് 6 ന് ...


സുഹൃത്തുക്കളേ,

അങ്ങനെ അവസാനം രണ്ടു വർഷത്തെ ഇടവേളക്കുശേഷം നമ്മൾ, 
യു. ഏ. ഇ യിലെ ബ്ലോഗ്ഗർമാർ മീറ്റുന്നു. ഈ വരുന്ന വെള്ളിയാഴ്ച, 
മേയ് ആറിനു ദുബായ്, കരാമയിലെ സബീൽ പാർക്കിൽ. ഒരു മീറ്റിന്റെ 
ഔപചാരികതകളില്ലാതെ, മുൻ നിശ്ചയിക്കപ്പെട്ട പരിപാടികളില്ലാതെ 
രാവിലെ ഒൻപതു മുതൽ നമ്മൾ ഒത്തുചേരുന്നു.

ബൂലോഗത്തെ മുൻ‌നിരക്കാരും, ഇളമുറക്കാരും മനസ്സും, ഹൃദയവും, ചിന്തകളും 
പങ്കുവെക്കുവാനായി കളിച്ചും, ചിരിച്ചും ഒപ്പം കാര്യങ്ങൾ പങ്കുവെച്ചും ഒരു ദിവസം. 
ഇവിടെ എഴുതി തയ്യാറാക്കിയ പരിപാടികളില്ല ... സംഘാടകരുടെ 
നിയന്ത്രണങ്ങളില്ല ... മറിച്ച്  അറിവുകളും, കഴിവുകളും, ചിന്തകളും 
നമുക്കു പങ്കു വെക്കാം. കളിച്ചും, ചിരിച്ചും, സംവദിച്ചും, സ്നേഹിച്ചു 
കലഹിച്ചും ഒക്കെ ഒരു ദിവസം.

ഈ ദിവസത്തെ നമുക്കോരൊരുത്തർക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള 
ഒന്നാക്കി മാറ്റുവാൻ മീറ്റുകൾ നടത്തി പരിചയമുള്ളവരും, ബുലോഗത്തെ 
നിറസാന്നിധ്യങ്ങളുമായ തലമുതിർന്ന ബ്ലോഗ് സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും, 
ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 4-5 വരെയാണ് ഉദ്ദേശിക്കുന്നത്. സൂര്യനോടൊപ്പം 
നിഴലിന്റെ പച്ചപ്പ് നമ്മളും തേടേണ്ടി വന്നേക്കാമെങ്കിലും സബീൽ പർക്കിന്റെ 
ഗേറ്റ് നമ്പർ ഒന്നിലൂടെ നേരേ വരുമ്പോൾ കാണുന്ന ജാപ്പനീസ് മാതൃകയിലുള്ള 
മന്ദിരത്തിന്റെ സമീപമാണ് മീറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം,
 കൂടെ എത്രപേർ ഉണ്ടാകും എന്നതുൾപ്പടെ അടുത്ത ചൊവ്വാഴ്ചക്കു (മേയ് 3)
 മുമ്പു അറിയിക്കൂ. ഇവിടെ കമന്റായോ, താഴെയുള്ള നമ്പരുകളിലോ അറിയിക്കുക.

കഴിയുന്നത്ര ബ്ലോഗ് സുഹൃത്തുക്കളേ ഈ വിവരം അറിയിക്കുവാനും അവരുടെ 
പങ്കാളിത്തം ഉറപ്പാക്കുവാനും എല്ലാ സുഹൃത്തുക്കളും ശ്രമിക്കുമല്ലോ.


കൂടുതൽ വിവരങ്ങൾക്ക്:

ഷബീര്‍  വഴക്കോറത്ത്.  :‎ 055 9902247     Dubai 

അനില്‍ കുമാര്‍ സി പി    : 050 6212325    Dubai 


ഇസ്മായീല്‍ ചെമ്മാട്    : 055 6504052       Abu Dhabi


മുസ്തഫ (അഗ്രജൻ)       : 055 3271316

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

പ്രിയപ്പെട്ടവരേ ..
മലയാളം ബ്ലോഗേര്‍സ്  ചങ്ങാതികളെ...


ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ,ഇപ്പോള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ പോലെയുള്ള കൂട്ടയ്മകളിലൂടെ വിരിഞ്ഞ ,മലയാളം ബ്ലോഗുലകത്തിലെ സൌഹാര്‍ദ കൂട്ടങ്ങള്‍ ഒത്തു ചേരുന്ന അവസരങ്ങള്‍ ,മലയാളം ബ്ലോഗേര്‍സിന്റെ നേതൃത്വത്തില്‍ സൌദിയില്‍ നടന്ന ജിദ്ദാ ബ്ലോഗേര്‍സ്  മീറ്റും, തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റും ,നമ്മുടെ ഇടയിലെ സൌഹൃദങ്ങള്‍ അരക്കിട്ടുറപ്പിച്ചു ,ഇപ്പോള്‍ ഇതാ മലയാളം ബ്ലോഗര്‍മാരില്‍ നല്ലൊരു വിഭാഗവും  കുടികൊള്ളുന്ന.യു ഏ ഇ യിലും വീണ്ടും ഒരു ബ്ലോഗേര്‍സ് മീറ്റ് എന്ന ആശയം ഉടലെടുത്തിരിക്കുന്നു ..ഇതൊരു തുടക്കം മാത്രം ..എങ്ങിനെ ,എവിടെ ,എന്നൊക്കെ തീരുമാനിക്കാനിരിക്കുന്നതെ  ഉള്ളൂ..ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai 
   

ജിദ്ദാ മീറ്റിന്റെ ചിത്രങ്ങളും ..വിവരണങ്ങളും .ഇവിടങ്ങളില്‍ വായിക്കാം


പ്രിയമുള്ളവരേ ..
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ,ജിദ്ദയില്‍ വെച്ച് നടത്തിയ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്തര്‍ ബ്ലോഗേര്‍സ് മീറ്റിന്റെ വിശദമായ വിവരണങ്ങളും ,ചിത്രങ്ങളും,താഴെ കാണുന്ന ബ്ലോകുകളില്‍ വായിക്കാവുന്നതാണ് ..മീറ്റിനെ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ആളുകളോടും ,നമ്മുടെ എല്ലാ കൂട്ടുകാരോടും,ഇതിനെ മികച്ച ഒരു സംവിധാനം ഒരുക്കി ഈ മലയാള ബ്ലോഗുലകത്തിലെ തന്നെ എപ്പോഴും ഒര്മിപ്പിക്കപ്പെടുന്ന ഒരു മീറ്റ് ആക്കി തീര്‍ത്ത ഇതിന്റെ സംഘാടകരോടും ,നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേരില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.ഇനിയും ഇങ്ങനെയുള്ള സമര്‍പ്പണ സന്നദ്ധരായ ആളുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വളരെ ദൂരങ്ങള്‍ താണ്ടാന്‍ കഴിയും ,അതിനു എല്ലാവരും ഇനിയും സഹകരിക്കണം എന്നും അഭ്യര്‍ത്തിക്കുന്നു....

ഈ ലിങ്കുകളില്‍ പോയാല്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്..
MUHAMMED KUNJI
(http://kadalass.blogspot.com/2011/02/blog-post_25.html)

NOUSHAAD AKAMPAADAM
(http://entevara.blogspot.com/2011/02/blog-post_25.html)

SABI BAVA
(http://sabibava.blogspot.com/2011/02/blog-post_25.html)

SALEEM AIKKARAPPADI
(http://ayikkarappadi.blogspot.com/2011/02/blog-post.html)2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ജിദ്ദാ ബ്ലോഗേര്‍സ് മീറ്റ് ഇന്ന് (24-02-11)ഒരുക്കങ്ങള്‍ തകൃതി......

സുഹൃത്തുക്കളെ,
മലയാളം ബ്ലോഗേര്‍സ് ജിദ്ദാ ചാപ് റ്റെറിന്റെ പ്രഥമ സമ്മേളനവും സൂപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങും
ഇന്ന് രാത്രി
8:30 നു ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡി റ്റോറി യത്തില്‍ നടക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഔദ്യോഗികമായി ക്ഷണിക്കുകയാണ്. സമാന്തര മീഡിയ രംഗം പരമ്പരാഗത കെട്ടുപാടുകളില്‍ നിന്ന് കുതറി മാറി പിടിച്ചു നിര്‍ത്താനാവാത്ത വേഗതയില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ് . വരുംകാലം സമാന്തര മീഡിയയുടെ കാലമായിരിക്കും. ഈ രംഗത്തേക്ക് പൊതു ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബ്ലോഗേര്‍സ് ജിദ്ദ ചാപ്റ്റര്‍ ഈ പരിപാടി സംഘടി പ്പിക്കുന്നത്. 'ജിദ്ദാ ബ്ലോഗേര്‍സ് ഒരു കിളി വാതില്‍ കാഴ്ച 'എന്ന പേരില്‍ ഒരു ബ്ലോഗ്‌ ഷോ കൂടി നടത്തുന്നുണ്ട് ഇന്നത്തെ പരിപാടിയില്‍. ജിദ്ദ ഇതുവരെ കണ്ടിരിക്കാനിടയില്ലാത്ത ഒരു അക്ഷര ലോകമായിരിക്കും ഇതിലൂടെ നിങ്ങള്ക്ക് മുമ്പില്‍ അനാവൃതമാക്കപ്പെടുക. ഗള്‍ഫ്‌ മാധ്യമം എഡിറ്റര്‍ കാസിം ഇരിക്കൂര്‍, മലയാളം ന്യൂസ്‌ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം സി.ഓ.ടി. അസീസ്‌ , ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, ഫായിദ അബ്ദുറഹ്മാന്‍,
ഗോപിനാഥ് നെടുങ്ങാടി, ടി.എച്ച് ദാരിമി, കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, മദീന ബ്ലോഗേര്‍സ് പ്രതിനിധി കള്‍ നൌഷാദ് കൂടരഞ്ഞി , നൌഷാദ് അകമ്പാടം, യാംബൂ പ്രതിനിധികള്‍ മനാഫ് മാസ്റ്റര്‍, അക്ബര്‍..
തുടങ്ങി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും .. നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു. ഇത് ഒരു ക്ഷണമായി സ്വീകരിക്കണമേ യെന്ന അഭ്യര്‍ത്ഥ നയോടെ....

ഉസ്മാന്‍ ഇരിങ്ങാട്ടിരി
പ്രസിഡന്റ്‌

സലിം ഐക്കരപ്പടി
സെക്രെട്ടറി