2011, ഏപ്രിൽ 30, ശനിയാഴ്‌ച

യു. ഏ. ഇ. യിലെ ബൂലോഗരുടെ കുടുംബ സംഗമം മേയ് 6 ന് ...


സുഹൃത്തുക്കളേ,

അങ്ങനെ അവസാനം രണ്ടു വർഷത്തെ ഇടവേളക്കുശേഷം നമ്മൾ, 
യു. ഏ. ഇ യിലെ ബ്ലോഗ്ഗർമാർ മീറ്റുന്നു. ഈ വരുന്ന വെള്ളിയാഴ്ച, 
മേയ് ആറിനു ദുബായ്, കരാമയിലെ സബീൽ പാർക്കിൽ. ഒരു മീറ്റിന്റെ 
ഔപചാരികതകളില്ലാതെ, മുൻ നിശ്ചയിക്കപ്പെട്ട പരിപാടികളില്ലാതെ 
രാവിലെ ഒൻപതു മുതൽ നമ്മൾ ഒത്തുചേരുന്നു.

ബൂലോഗത്തെ മുൻ‌നിരക്കാരും, ഇളമുറക്കാരും മനസ്സും, ഹൃദയവും, ചിന്തകളും 
പങ്കുവെക്കുവാനായി കളിച്ചും, ചിരിച്ചും ഒപ്പം കാര്യങ്ങൾ പങ്കുവെച്ചും ഒരു ദിവസം. 
ഇവിടെ എഴുതി തയ്യാറാക്കിയ പരിപാടികളില്ല ... സംഘാടകരുടെ 
നിയന്ത്രണങ്ങളില്ല ... മറിച്ച്  അറിവുകളും, കഴിവുകളും, ചിന്തകളും 
നമുക്കു പങ്കു വെക്കാം. കളിച്ചും, ചിരിച്ചും, സംവദിച്ചും, സ്നേഹിച്ചു 
കലഹിച്ചും ഒക്കെ ഒരു ദിവസം.

ഈ ദിവസത്തെ നമുക്കോരൊരുത്തർക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള 
ഒന്നാക്കി മാറ്റുവാൻ മീറ്റുകൾ നടത്തി പരിചയമുള്ളവരും, ബുലോഗത്തെ 
നിറസാന്നിധ്യങ്ങളുമായ തലമുതിർന്ന ബ്ലോഗ് സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും, 
ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 4-5 വരെയാണ് ഉദ്ദേശിക്കുന്നത്. സൂര്യനോടൊപ്പം 
നിഴലിന്റെ പച്ചപ്പ് നമ്മളും തേടേണ്ടി വന്നേക്കാമെങ്കിലും സബീൽ പർക്കിന്റെ 
ഗേറ്റ് നമ്പർ ഒന്നിലൂടെ നേരേ വരുമ്പോൾ കാണുന്ന ജാപ്പനീസ് മാതൃകയിലുള്ള 
മന്ദിരത്തിന്റെ സമീപമാണ് മീറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം,
 കൂടെ എത്രപേർ ഉണ്ടാകും എന്നതുൾപ്പടെ അടുത്ത ചൊവ്വാഴ്ചക്കു (മേയ് 3)
 മുമ്പു അറിയിക്കൂ. ഇവിടെ കമന്റായോ, താഴെയുള്ള നമ്പരുകളിലോ അറിയിക്കുക.

കഴിയുന്നത്ര ബ്ലോഗ് സുഹൃത്തുക്കളേ ഈ വിവരം അറിയിക്കുവാനും അവരുടെ 
പങ്കാളിത്തം ഉറപ്പാക്കുവാനും എല്ലാ സുഹൃത്തുക്കളും ശ്രമിക്കുമല്ലോ.


കൂടുതൽ വിവരങ്ങൾക്ക്:

ഷബീര്‍  വഴക്കോറത്ത്.  :‎ 055 9902247     Dubai 

അനില്‍ കുമാര്‍ സി പി    : 050 6212325    Dubai 


ഇസ്മായീല്‍ ചെമ്മാട്    : 055 6504052       Abu Dhabi


മുസ്തഫ (അഗ്രജൻ)       : 055 3271316

10 അഭിപ്രായങ്ങൾ:

 1. എന്റെ വക തല്‍ക്കാലം ആശംസകള്‍ മാത്രം ...എല്ലാരും കൂടുമ്പോള്‍ ഉണ്ടാകുന്ന ആ സന്തോഷം ഉണ്ടല്ലോ ...അത് നിങ്ങള്‍ അനുഭവിക്കു ..ഒപ്പം അത് ബ്ലോഗിലൂടെ പങ്കു വെക്കൂ ...ഞങ്ങള്‍ക്ക് അത് വായിച്ചു സന്തോഷിക്കാമല്ലോ ..:)

  മറുപടിഇല്ലാതാക്കൂ
 2. സൗദിയിൽ കൂടി, ഖത്തറിലും അത് നടന്നു... ഇപ്പോൾ ദേ ദുഫായിലും...

  ങ്ഹാ.... ഞമ്മളും ഇവിടൊക്കെ തന്നെ ഉണ്ട്....

  എല്ലാ ആശംസകളും..... (കൊട്ടക്കണക്കിനു) അഡ്വാൻസായി...

  മറുപടിഇല്ലാതാക്കൂ
 3. എല്ലാവിധ ആശംസകളും നേര്‍ന്ന് കൊള്ളുന്നു,,,,ഞമ്മളും ബരാം ചെങ്ങായിമാരെ,,,,മുസ്തു കുറ്റിപ്പുറം,,,055 9522160

  മറുപടിഇല്ലാതാക്കൂ
 4. ബ്ലോഗേര്‍സിനും... ബ്ലോഗിങ്ങില്‍ താല്‍പര്യം ഉള്ളവര്‍ക്കും സ്വാഗതം...

  മറുപടിഇല്ലാതാക്കൂ
 5. ഞാന്‍ നാളെ നാട്ടില്‍ പോകുകയാണ്, പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു,
  എന്റെ എല്ലാ ആശംസകളും...

  മറുപടിഇല്ലാതാക്കൂ
 6. മുഴുവന്‍ സമയം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന ഘേദമുണ്ടെങ്കിലും ഞാനും എത്തും, നിരക്ഷരന്‍ അടക്കമുള്ള ബ്ലോഗ് പുലികളില്‍ കുറേപ്പേരെ എങ്കിലും നേരില്‍ കണ്ട് പരിചയപ്പെടാമല്ലോ

  മറുപടിഇല്ലാതാക്കൂ
 7. manickethaar(vinod) 0509617192-ഞാനുമുണ്ടാകും

  മറുപടിഇല്ലാതാക്കൂ