2011, ഏപ്രിൽ 30, ശനിയാഴ്‌ച

യു. ഏ. ഇ. യിലെ ബൂലോഗരുടെ കുടുംബ സംഗമം മേയ് 6 ന് ...


സുഹൃത്തുക്കളേ,

അങ്ങനെ അവസാനം രണ്ടു വർഷത്തെ ഇടവേളക്കുശേഷം നമ്മൾ, 
യു. ഏ. ഇ യിലെ ബ്ലോഗ്ഗർമാർ മീറ്റുന്നു. ഈ വരുന്ന വെള്ളിയാഴ്ച, 
മേയ് ആറിനു ദുബായ്, കരാമയിലെ സബീൽ പാർക്കിൽ. ഒരു മീറ്റിന്റെ 
ഔപചാരികതകളില്ലാതെ, മുൻ നിശ്ചയിക്കപ്പെട്ട പരിപാടികളില്ലാതെ 
രാവിലെ ഒൻപതു മുതൽ നമ്മൾ ഒത്തുചേരുന്നു.

ബൂലോഗത്തെ മുൻ‌നിരക്കാരും, ഇളമുറക്കാരും മനസ്സും, ഹൃദയവും, ചിന്തകളും 
പങ്കുവെക്കുവാനായി കളിച്ചും, ചിരിച്ചും ഒപ്പം കാര്യങ്ങൾ പങ്കുവെച്ചും ഒരു ദിവസം. 
ഇവിടെ എഴുതി തയ്യാറാക്കിയ പരിപാടികളില്ല ... സംഘാടകരുടെ 
നിയന്ത്രണങ്ങളില്ല ... മറിച്ച്  അറിവുകളും, കഴിവുകളും, ചിന്തകളും 
നമുക്കു പങ്കു വെക്കാം. കളിച്ചും, ചിരിച്ചും, സംവദിച്ചും, സ്നേഹിച്ചു 
കലഹിച്ചും ഒക്കെ ഒരു ദിവസം.

ഈ ദിവസത്തെ നമുക്കോരൊരുത്തർക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള 
ഒന്നാക്കി മാറ്റുവാൻ മീറ്റുകൾ നടത്തി പരിചയമുള്ളവരും, ബുലോഗത്തെ 
നിറസാന്നിധ്യങ്ങളുമായ തലമുതിർന്ന ബ്ലോഗ് സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും, 
ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 4-5 വരെയാണ് ഉദ്ദേശിക്കുന്നത്. സൂര്യനോടൊപ്പം 
നിഴലിന്റെ പച്ചപ്പ് നമ്മളും തേടേണ്ടി വന്നേക്കാമെങ്കിലും സബീൽ പർക്കിന്റെ 
ഗേറ്റ് നമ്പർ ഒന്നിലൂടെ നേരേ വരുമ്പോൾ കാണുന്ന ജാപ്പനീസ് മാതൃകയിലുള്ള 
മന്ദിരത്തിന്റെ സമീപമാണ് മീറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം,
 കൂടെ എത്രപേർ ഉണ്ടാകും എന്നതുൾപ്പടെ അടുത്ത ചൊവ്വാഴ്ചക്കു (മേയ് 3)
 മുമ്പു അറിയിക്കൂ. ഇവിടെ കമന്റായോ, താഴെയുള്ള നമ്പരുകളിലോ അറിയിക്കുക.

കഴിയുന്നത്ര ബ്ലോഗ് സുഹൃത്തുക്കളേ ഈ വിവരം അറിയിക്കുവാനും അവരുടെ 
പങ്കാളിത്തം ഉറപ്പാക്കുവാനും എല്ലാ സുഹൃത്തുക്കളും ശ്രമിക്കുമല്ലോ.


കൂടുതൽ വിവരങ്ങൾക്ക്:

ഷബീര്‍  വഴക്കോറത്ത്.  :‎ 055 9902247     Dubai 

അനില്‍ കുമാര്‍ സി പി    : 050 6212325    Dubai 


ഇസ്മായീല്‍ ചെമ്മാട്    : 055 6504052       Abu Dhabi


മുസ്തഫ (അഗ്രജൻ)       : 055 3271316

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

പ്രിയപ്പെട്ടവരേ ..
മലയാളം ബ്ലോഗേര്‍സ്  ചങ്ങാതികളെ...


ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ,ഇപ്പോള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ പോലെയുള്ള കൂട്ടയ്മകളിലൂടെ വിരിഞ്ഞ ,മലയാളം ബ്ലോഗുലകത്തിലെ സൌഹാര്‍ദ കൂട്ടങ്ങള്‍ ഒത്തു ചേരുന്ന അവസരങ്ങള്‍ ,മലയാളം ബ്ലോഗേര്‍സിന്റെ നേതൃത്വത്തില്‍ സൌദിയില്‍ നടന്ന ജിദ്ദാ ബ്ലോഗേര്‍സ്  മീറ്റും, തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റും ,നമ്മുടെ ഇടയിലെ സൌഹൃദങ്ങള്‍ അരക്കിട്ടുറപ്പിച്ചു ,ഇപ്പോള്‍ ഇതാ മലയാളം ബ്ലോഗര്‍മാരില്‍ നല്ലൊരു വിഭാഗവും  കുടികൊള്ളുന്ന.യു ഏ ഇ യിലും വീണ്ടും ഒരു ബ്ലോഗേര്‍സ് മീറ്റ് എന്ന ആശയം ഉടലെടുത്തിരിക്കുന്നു ..ഇതൊരു തുടക്കം മാത്രം ..എങ്ങിനെ ,എവിടെ ,എന്നൊക്കെ തീരുമാനിക്കാനിരിക്കുന്നതെ  ഉള്ളൂ..ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai 
   

ജിദ്ദാ മീറ്റിന്റെ ചിത്രങ്ങളും ..വിവരണങ്ങളും .ഇവിടങ്ങളില്‍ വായിക്കാം


പ്രിയമുള്ളവരേ ..
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ,ജിദ്ദയില്‍ വെച്ച് നടത്തിയ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്തര്‍ ബ്ലോഗേര്‍സ് മീറ്റിന്റെ വിശദമായ വിവരണങ്ങളും ,ചിത്രങ്ങളും,താഴെ കാണുന്ന ബ്ലോകുകളില്‍ വായിക്കാവുന്നതാണ് ..മീറ്റിനെ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ആളുകളോടും ,നമ്മുടെ എല്ലാ കൂട്ടുകാരോടും,ഇതിനെ മികച്ച ഒരു സംവിധാനം ഒരുക്കി ഈ മലയാള ബ്ലോഗുലകത്തിലെ തന്നെ എപ്പോഴും ഒര്മിപ്പിക്കപ്പെടുന്ന ഒരു മീറ്റ് ആക്കി തീര്‍ത്ത ഇതിന്റെ സംഘാടകരോടും ,നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേരില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.ഇനിയും ഇങ്ങനെയുള്ള സമര്‍പ്പണ സന്നദ്ധരായ ആളുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വളരെ ദൂരങ്ങള്‍ താണ്ടാന്‍ കഴിയും ,അതിനു എല്ലാവരും ഇനിയും സഹകരിക്കണം എന്നും അഭ്യര്‍ത്തിക്കുന്നു....

ഈ ലിങ്കുകളില്‍ പോയാല്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്..
MUHAMMED KUNJI
(http://kadalass.blogspot.com/2011/02/blog-post_25.html)

NOUSHAAD AKAMPAADAM
(http://entevara.blogspot.com/2011/02/blog-post_25.html)

SABI BAVA
(http://sabibava.blogspot.com/2011/02/blog-post_25.html)

SALEEM AIKKARAPPADI
(http://ayikkarappadi.blogspot.com/2011/02/blog-post.html)