2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ 'ജിദ്ദ മീറ്റ് 2011' പ്രഥമ കൂടിയാലോചനാ യോഗം നടന്നു.



03/02/11 നു ചേര്‍ന്നമലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ജിദ്ദ മീറ്റ് നടത്തുന്നതിന്റെ പ്രഥമ കൂടിയാലോചന യോഗത്തെക്കുറിച്ച് ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരി തയ്യാറക്കിയ റിപ്പോര്‍ട്ട്.




സുഹൃത്തുക്കളെ,
ജിദ്ദയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റ് വാര്‍ത്തയും റിപ്പോര്‍ട്ടും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളും എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. സലിം ഇ.പി. തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ആദ്ദേഹത്തിന്റെ ചില അസൌകര്യങ്ങളാല്‍, യോഗത്തില്‍ അധ്യക്ഷന്‍ വഹിച്ച വ്യക്തിയെന്ന നിലയില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, ജിദ്ദ മീറ്റ് വാര്‍ത്തകള്‍
പ്രഥമ കൂടിയാലോചന മീറ്റിംഗ് സംഘടിപ്പിച്ചു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ പ്രഥമ ബ്ലോഗ്‌ മീറ്റ്‌ എന്ന്
വിശേഷിപ്പിക്കാവുന്ന ജിദ്ദ മീറ്റ് യഥാര്ത്യമാക്കുക എന്ന മുഖ്യ
അജണ്ടയുമായി പ്രഥമ കൂടിയാലോചന യോഗം, നേരത്തെ അറിയിച്ചിരുന്ന പോലെ,
ജിദ്ദയിലെ ശറഫിയ പാര്‍കില്‍ വെച്ച് ഫെബ്രു.മൂന്നിന് വ്യഴായ്ച്ച രാത്രി
ഒമ്പതിന് തുടങ്ങുകയും അര്ദ്ധ രാത്രിയോളം നീളുകയും ചെയ്തു. നാം
പ്രതീക്ഷിച്ചിരുന്നതു പോലെ പത്തു ബ്ലോഗര്‍മാരും ഒരു ഫോലോവറും
സന്നിഹിതരായി.
ബ്ലോഗിലൂടെയും മലയാളം ബ്ലോഗേഴ്സ് ചാറ്റിലും മാത്രം കണ്ട് പരിചയിച്ച
മുഖങ്ങളെ നേരിട്ട് കാണാന്‍ സാധിച്ചത് എല്ലാവരിലും സന്തോഷം പരത്തി.
പരസ്പരം കെട്ടിപ്പിടിച്ചും, ഹസ്തനാദം ചെയ്തും കൊച്ചു കൊച്ചു
വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടും എല്ലാവരും കൂട്ടുകാരായി മാറിയത്
പെട്ടെന്നായിരുന്നു. ഓരോ ബ്ലോഗറെ കുറിച്ചും അപരന് നല്ല ബോധ്യം
ഉണ്ടായിരുന്നതിനാല്‍ പരിചയപ്പെടുത്തല്‍ പോലും ആവശ്യമായി വന്നില്ല
എന്നതാണ് സത്യം.

സലീം, ഇരിങ്ങാട്ടിരി, അബ്ദുള്ള സര്‍ദാര്‍. പ്രിന്സാദ് എന്നിവര്‍
ഒന്നിച്ചാണ് പാര്‍ക്കില്‍ എത്തിയത്. വഴിതെറ്റിപ്പോയ കുഞ്ഞിയെയും കൊണ്ട്
ശേഷം കൊമ്പനും എത്തി. തെച്ചിക്കൊടനും ഇളയോടനും പിന്നീട് കടന്നു വന്നു.
ഷാജു തനിച്ചെത്തി. നൌഷാദ് മീറ്റിംഗ് തുടങ്ങിയ ശേഷമാണ് എത്തിച്ചേര്‍ന്നത്.
വള്ളിക്കുന്നിന്റെ (നാട്ടുകാരനും കൂട്ടുകാരനും (സലീമിന്റെയും) ആയ
അബ്ദുല്‍ റസാക്ക്‌ ഫാമിലി സഹിതം പാര്‍ക്കില്‍ അവിചാരിതമായി
എത്തിയതായിരുന്നു.











പെങ്കെടുത്തവര്‍ :
1. ഉസ്മാന്‍ ഇരിങ്ങാട്ടിരി (http://iringattiridrops.blogspot.com/)
2. ഷംസുദ്ദീന്‍ തെച്ചിക്കോടന്‍ (www.shams-melattur.blogspot.com )
3. സലീം ഐക്കരപ്പടി (http://www.ayikkarappadi.blogspot.com/ )
4. കൊമ്പന്‍ മൂസയും (http://www.iylaseriaran.blogspot.com/)
5. അബ്ദുള്ള സര്ദാര്‍ (http://sardar-ramanattukara.blogspot.com/ )
6. ഷാനവാസ്‌ എളയോടന്‍ ( http://elayodenshanavas.blogspot.com/)
7. മുഹമ്മദ്‌ കുഞ്ഞി ( http://kadalass.blogspot.com/)
8. പ്രിന്സാദ് കോഴിക്കോട് (http://vayanakaaran.blogspot.com/)
9. ഷാജു ( http://adayalagal.blogspot.com/ )
10. നൌഷാദ് കെ.വി.( http://kvnaushad.blogspot.com/)
11. അബ്ദുല്‍ അസീസ്‌(ഫോല്ലോവേര്‍ പ്രതിനിധി)

തീരുമാനങ്ങള്‍ :
• മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, ജിദ്ദ ചാപ്റ്റര്‍ എന്ന പേര് സ്വീകരിച്ചു
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
• സ്ഥിരമായി ഒരു കമ്മിറ്റി വരുന്നത് വരെ ഒരു താല്‍ക്കാലിക സംവിധാനം എന്നാ
നിലയില്‍ ഒരു അഡുഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ഉസ്മാന്‍ ഇരിങ്ങാട്ടിരി (ചെയര്‍മാന്‍), സലീം ഐക്കരപ്പടി, കൊമ്പന്‍ മൂസ,
മുഹമ്മദ്‌ കുഞ്ഞി, തെച്ചിക്കോടന്‍ (കണ്‍വീനര്മാര്‍) ഭാരവാഹികള്‍ ആയും
മറ്റുള്ളവരെ എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ ആയും തിരഞ്ഞെടുത്തു.
• ബഷീര്‍ വള്ളിക്കുന്ന്, സമദ് കാരാടന്‍, ഹംസ തൂത എന്നിവരെയും കൂടുതല്‍
ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഒരു യോഗം
ഫെബ്രു.പന്ത്രണ്ടിന് ശനിയായ്ച്ച രാത്രി എട്ടു മണിക്ക് ശരഫിയ്യ ഇസ്ലാഹി
സെന്റര് ഓഡിറ്റോരിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. അവിടെ വെച്ച്
ബ്ലോഗ്‌ മീറ്റിന്റെ ദിവസവും സ്ഥലവും തീരുമാനിക്കുന്നതാണ്. പത്ര
സമ്മേളനവും അവിടെ വെച്ച് തീരുമാനിക്കും.
• ബ്ലോഗ്‌ മീറ്റും അതിനു മുന്നോടിയായി പത്ര സമ്മേളനവും നടത്തുന്നതിനു
വേണ്ട ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുക.
• പ്രഥമ ബ്ലോഗ്‌ മീറ്റിംഗ് പത്രങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ സലിം
ഐക്കരപ്പടിയെ ചുമതലപ്പെടുത്തി.

നിര്‍ദ്ദേശങ്ങള്‍ :
• ബ്ലോഗു വായന പൊതു ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി ബ്ലോഗ്‌ സെമിനാറുകള്‍, ബ്ലോഗ്‌ പരിശീലന പരിപാടികള്‍ നടത്തുക.
• ബ്ലോഗ്‌ എഴുത്തുകളുടെ നിലവാരം ഉയര്‍ത്തുവാന്‍ പോസ്റ്റ് ചെയ്യുന്നതിന്
മുന്നോടിയായി എഡിറ്റിംഗ് നടത്തുക.
• ബ്ലോഗര്മാര്‍ ഫേസ് ബുക്കില്‍ കൂടി പോസ്റ്റ് ചെയ്തു ബ്ലോഗ്‌ വായനയും
കമ്മന്റുകളും വര്‍ധിപ്പിക്കുക.
• പോസ്റ്റുകളുടെ എണ്ണം കുറച്ചു നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.
നാം നമ്മോട് തന്നെ മത്സരിക്കുകയും ഓരോ പോസ്റ്റിലും നിലവാരം
വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
• ബ്ലോഗ്‌, സാഹിത്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും സാഹിത്യ സാംസ്‌കാരിക
മേഖലിയ്‌ ഉള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുക.

• ബ്ലോഗര്‍മാര്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും 
ചെയ്യുക.











ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് :















4 അഭിപ്രായങ്ങൾ:

  1. അഭിനന്ദനങ്ങൾ.
    നല്ല തുടക്കമാണ്‌.
    ആശംസകൾ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നല്ലത്
    തീരുമാനങ്ങള്‍ നല്ലത്.

    >>> • ബ്ലോഗര്മാര്‍ ഫേസ് ബുക്കില്‍ കൂടി പോസ്റ്റ് ചെയ്തു ബ്ലോഗ്‌ വായനയും
    കമ്മന്റുകളും വര്‍ധിപ്പിക്കുക. <<
    എന്തായാലും പരസ്പര ധാരാണാ കമന്റുകളെ പ്രോത്സാഹിപ്പിക്കാം.
    ....ഷെയിം ഷെയിം....

    ‘ബ്ലോഗ് വായനയും രചനയും‘ എന്നായിരുന്നെങ്കില്‍ നന്നായേനെ

    മറുപടിഇല്ലാതാക്കൂ
  3. ഷയിം, ഷയിം എന്ന് പറഞ്ഞത് മനസ്സിലായില്ല.
    ബ്ലോഗ്‌ എഴുത്തിന്റെ ഏറ്റവും വലിയ പരിമിതി അതിന്റെ വായന ബ്ലോഗര്‍മാര്‍ക്ക് അപ്പുറം എത്തുന്നില്ല എന്നത് തന്നെയാണ്. അതെ സമയം ഫേസ് ബുക്ക്‌ ഉപയോഗിക്കുന്ന വലിയൊരു വായനക്കൂട്ടം നമുക്ക് എത്തിപ്പിടിക്കാവുന്ന അകലത്തില്‍ ഉണ്ട്. അവിടെ കൂടി പോസ്റ്റുകള്‍ മുഴുവനായും പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാല്‍ കുറെ പേരെ കൂടി ആകര്‍ഷിക്കാന്‍ സാധിക്കുമല്ലോ. അതാണ്‌ ജിദ്ദയിലെ ബ്ലോഗര്‍മാരെ ഇങ്ങനെ ഒരു നിര്‍ദ്ദേശത്തിനു പ്രേരിപ്പിച്ചത്.
    ഇത് പോലെ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടോ അതൊക്കെയും ഉപയോഗിച്ച് ബ്ലോഗ എഴുത്തിനെ ജനകീയ വല്കരിക്കുക എന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത്. അതില്‍ ഷയിം പറയുമ്പോള്‍ താങ്കള്‍ താങ്കളെ തന്നെയാണ് ഷയിം വിളിക്കുന്നത്‌..!

    മറുപടിഇല്ലാതാക്കൂ