2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ജിദ്ദ ബ്ലോഗേർസ്‌ മീറ്റിന്‌ വിപുലമായ ഒരുക്കങ്ങൾ.

ജിദ്ദ: മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പ്‌ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന്‌ നടക്കുന്ന ബ്ലോഗേർസ്‌ മീറ്റിന്‌ അന്തിമ രൂപമായി. മലയാള ബ്ലോഗർമാരുടെ ആഗോള കൂട്ടായ്മയായ മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ ജിദ്ദാ ചാപ്റ്ററാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സൂപ്പർ ബ്ലോഗ്ഗർ അവാർഡ്‌ ജേതാവ്‌ ബഷീർ വള്ളിക്കുന്നിനെ ചടങ്ങിൽ ആദരിക്കും. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മീറ്റിൽ സംബന്ധിക്കും.
സമകാലിക സമൂഹത്തിൽ ബ്ലോഗുകളുടേയും ഓൺലൈൻ വായനയുടേയും പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ബ്ലോഗേർസ് മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും സ്വാധീനം വളരെ വലുതാണ്‌. പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവരാത്ത വിവരങ്ങളും വാർത്തകളും ബ്ലോഗുകളിലൂടെയും സോഷ്യൽ നെറ്റുവർക്കുകളിലൂടെയും പുറത്തുവന്നു വൻ വിസ്ഫോടനങ്ങൾ തന്നെ സൃഷ്ടിക്കപ്പെടുന്നത് പുതിയ കാഴ്ചയാണ്‌. അതിലുപരി മലയാള ഭാഷക്കും സാഹിത്യത്തിനും ഇത്തരത്തിലുള്ള മുന്നേറ്റം ഒരു മുതൽകൂട്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ബ്ലോഗേർസ്‌ മീറ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പുതിയ ചപ്റ്റർ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ഷറഫിയ ഐ. ഐ.സി ഓഡിറ്റോറിയത്തിൽ ചേർന്ന ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ സമ്പൂർണ്ണ കൺവെൻഷനിലാണ്‌ ജിദ്ദ ബ്ലോഗേർസ്‌ മീറ്റ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.
ജിദ്ദാ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി സമദ്‌ കാരാടൻ (ചെയർമാൻ) ഉസ്മാൻ ഇരിങ്ങാട്ടിരി (പ്രസിഡണ്ട്‌) മുഹമ്മദ്കുഞ്ഞി വണ്ടൂർ അബ്ദുള്ള സർദാർ റസാഖ്‌ എടവനക്കാട്‌ (വൈസ്‌ പ്രസിഡണ്ടുമാർ) സലീം ഐക്കരപ്പടി (ജനറൽ സെക്രട്ടറി) കൊമ്പൻ മൂസ പ്രിൻസാദ് കോഴിക്കോട് (ജോയിന്റ്‌ സെക്രട്ടറിമാർ) ബഷീർ വള്ളിക്കുന്ന് (ട്രഷറർ) അൻവർ വടക്കാങ്ങര (പബ്ലിക്‌ റിലേഷൻസ്‌) അഷ്രഫ് ഉണ്ണീൻ(പ്രോഗ്രാം കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
സമദ്‌ കാരാടൻ കൺവെൻഷൻ ഉദ്ഘാടനം ചൈതു. ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷനായിരുന്നു. ബഷീർ വള്ളിക്കുന്ന്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ അബ്ദുള്ള സർദാർ റസാഖ്‌ എടവനക്കാട്‌ കൊമ്പൻ മൂസ പ്രിൻസാദ് കോഴിക്കോട് അൻവർ വടക്കാങ്ങര അശ്‌റഫ്ഉണ്ണീൻ സലീം കൂട്ടായി നജീബ് കൊടുങ്ങല്ലൂർ ഹംസ ചന്തക്കുന്നു ഷാജു ഇ.പി. സാജിദ് സിയാംകണ്ടം കെ.വി.നൌഷാദ് തുടങ്ങിയവർ സംസാരിച്ചു. സലീം ഐക്കരപ്പടി സ്വാഗതവും കൊമ്പൻ മൂസ നന്ദിയും പറഞ്ഞു.....

5 അഭിപ്രായങ്ങൾ: