2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

പ്രിയപ്പെട്ടവരേ ..
മലയാളം ബ്ലോഗേര്‍സ്  ചങ്ങാതികളെ...


ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ,ഇപ്പോള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ പോലെയുള്ള കൂട്ടയ്മകളിലൂടെ വിരിഞ്ഞ ,മലയാളം ബ്ലോഗുലകത്തിലെ സൌഹാര്‍ദ കൂട്ടങ്ങള്‍ ഒത്തു ചേരുന്ന അവസരങ്ങള്‍ ,മലയാളം ബ്ലോഗേര്‍സിന്റെ നേതൃത്വത്തില്‍ സൌദിയില്‍ നടന്ന ജിദ്ദാ ബ്ലോഗേര്‍സ്  മീറ്റും, തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റും ,നമ്മുടെ ഇടയിലെ സൌഹൃദങ്ങള്‍ അരക്കിട്ടുറപ്പിച്ചു ,ഇപ്പോള്‍ ഇതാ മലയാളം ബ്ലോഗര്‍മാരില്‍ നല്ലൊരു വിഭാഗവും  കുടികൊള്ളുന്ന.യു ഏ ഇ യിലും വീണ്ടും ഒരു ബ്ലോഗേര്‍സ് മീറ്റ് എന്ന ആശയം ഉടലെടുത്തിരിക്കുന്നു ..ഇതൊരു തുടക്കം മാത്രം ..എങ്ങിനെ ,എവിടെ ,എന്നൊക്കെ തീരുമാനിക്കാനിരിക്കുന്നതെ  ഉള്ളൂ..ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai 
   

75 അഭിപ്രായങ്ങൾ:

  1. Masha Allah!
    ഇതും വന്‍ വിജയമാക്കിത്തരണേ!

    മറുപടിഇല്ലാതാക്കൂ
  2. ഇത് സംഭവം കൊള്ളാം...അല്ലെങ്കിലും നമ്മള്‍ യു ഏ ഈക്കാര്‍ മാത്രമായി കുറയ്ക്കുന്നത് എന്തിനു,,അല്ലേ? എപ്പോഴാണ് സമയവും,സ്ഥലവും,ഒക്കെ തീരുമാനിച്ചു ഒരു മെയില്‍ അയയ്ക്കു ട്ടോ..

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. അല്ലെങ്കിലും ആ ജിഷാദ് മുങ്ങിനടക്കുകയാണു..
    ഇപ്പോ ജിഷാദിനും നിയക്കും കവിതയും വേണ്ടാ ബ്ലോഗ്ഗും വേണ്ടാ..

    ജിഷാദിനെ കയ്യോടെ പിടികൂടി കാര്യമായ വല്ല സ്ഥാനവും നല്‍കി നമ്മുടെ മീറ്റിലും ഒപ്പം ഗ്രൂപ്പിലു മൊക്കെ ഒന്ന് ആക്റ്റീവാക്കാന്‍ എന്താണൂ വഴിയെന്ന് ആലോചിക്കുകയാണു ഞാന്‍..!

    മറുപടിഇല്ലാതാക്കൂ
  5. യു.എ.ഇ-യിലെ ബ്ലോഗ്ഗര്‍മാര്‍ ഈ കൂട്ടായ്മയില്‍ പങ്കുചേരുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  6. തിയ്യതി എല്ലാം കൂടിയാലോചിച്ച് അറിയിക്കുന്നതായിരിക്കും.. ഫിറോസ്‌സൈതു

    മറുപടിഇല്ലാതാക്കൂ
  7. ഭൂലോകത്ത് നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് പ്രാത്സാഹനപരമായ പ്രതികരണങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
  8. ഇതും വന്‍ വിജയമാക്കിത്തരണേ

    മറുപടിഇല്ലാതാക്കൂ
  9. അപ്പോള്‍ ഞങ്ങള്‍ u a e ക്കാര്‍ ഒന്ന് കൂടാന്‍ പോകുകയാണ്

    മറുപടിഇല്ലാതാക്കൂ
  10. ഇത് നമുക്ക് ഒന്നൊന്നര കൂട്ടായ്മ ആക്കണം.. എല്ലാരും ചേരുമല്ലോ അല്ലെ.. uae യില്‍ ഉള്ളവര്‍ അത് പോസ്ടിലൂറെ സൂചിപ്പിച്ചാല്‍ നന്നായിരിന്നു..

    മറുപടിഇല്ലാതാക്കൂ
  11. നമ്മുടെ ബ്ലോഗേഴ്സ് ഗ്രൂപ്‌ ഡയറക്ടറി പരിശോധിച്ച്, അതില്‍നിന്ന് യു.എ.ഇ-യില്‍ ഉള്ള ബ്ലോഗര്‍മാരെ കണ്ടെത്തി, അവരെ ഇ-മെയില്‍ മുഖേന ഈ വിവരം അറിയിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. അവസാനം 'ഞങ്ങള്‍ അറിഞ്ഞിരുന്നില്ല' എന്ന് ആരും പറയരുതല്ലോ.!

    മറുപടിഇല്ലാതാക്കൂ
  12. ചിലപ്പോള്‍ ഞാനും കൂടും.
    സംഗതി ഉശാരാവട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. അതെ ...നിങ്ങൾക്കും ആവാല്ലോ....

    ഞങ്ങളെ പോലുള്ള പാവങ്ങൾ കൂടിയുണ്ട് ഈ ബൂലോകത്ത് (കുവൈത്തിൽ) ഈ പാപിയേ ഉള്ളോ ഇവിടെ??

    കൺടും കേട്ടും കൊതിക്കാനേ വിധിയുള്ളൂ എന്നു കരുതി സമാധാനിക്കാം... അല്ലാതെന്താ ചെയ്യാ....

    മറുപടിഇല്ലാതാക്കൂ
  14. നടക്കട്ടെ..എല്ലാ ആശംസകളും നേരുന്നു., നമ്മളു സൌദീലായോണ്ട് പങ്കെടുക്കാൻ പറ്റൂല്ല

    മറുപടിഇല്ലാതാക്കൂ
  15. നല്ല കാര്യം , എല്ലാം ഉഷാറായി നടക്കട്ടെ ... ആശംസകള്‍ .. അഭിനന്ദനങ്ങള്‍
    IshaqKunnakkavu
    Mob:0558781441
    http://ishaqkunnakkavu.blogspot.com/

    മറുപടിഇല്ലാതാക്കൂ
  16. മീറ്റുകൾ നടക്കട്ടെ!
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  17. നമുക്കിത് പൊടി പൊടിക്കണം.
    (കുറച്ചു തിരക്കിലായി പോയി, അതാ ഇവിടെത്താന്‍ വൈകിയത്)
    അല്ല നമ്മള്‍ യു. എ. ഇയില്‍ ഉള്ളവര്‍ക്കെന്താ ഇതൊന്നും പറ്റൂലെ.?
    ഞങ്ങളിത് ഉഷാറാക്കും. ഇന്‍ഷ അല്ലാഹ്

    മറുപടിഇല്ലാതാക്കൂ
  18. അതിനെന്താ..., നമുക്ക് അടിച്ചു പൊളിക്കാം. എല്ലായിടത്തും മീറ്റ് നടക്കുമ്പോള്‍ ആഗ്രഹിക്കുന്നതാണ്‍, ഒരു മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന്. ഇത്തവണയെങ്കിലും സഫലമാകുമെന്നു പ്രതീക്ഷിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  19. ബ്ലോഗ് മീറ്റ് ദുബായിയില്‍ ആദ്യമായിട്ടല്ല.
    മുമ്പും മീറ്റ് ഉണ്ടായിട്ടുണ്ട്.
    ഒരുപാട് പ്രശസ്തരായ ബ്ലോഗര്‍മാര്‍ പങ്കെടുത്ത മീറ്റ്.
    കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടു ഒത്തു ചേരുന്നു എന്ന് മാത്രം. നിങ്ങളുടെ അറിവിലേക്ക് മുമ്പുണ്ടായ ബ്ലോഗ് മീറ്റുകളുടെ ലിങ്കുകള്‍ കൊടുക്കുന്നു.
    (കടപ്പാട് : ആദ്യാക്ഷരി അപ്പു)

    ആദ്യമായി എന്ന തെറ്റിധാരണ വന്നെങ്കില്‍ അത് മാറ്റുവാനായിട്ടാണ് ഈ കമന്‍റ്.
    എല്ലാവരും സഹകരിക്കും എന്ന് കരുതുന്നു.

    http://uaemeet.blogspot.com/2008/03/2008_29.html
    http://uaemeet.blogspot.com/2009/12/december-2009.html
    http://uaemeet.blogspot.com/2009/12/blog-post_20.html
    http://uaemeet.blogspot.com/2009/12/december-2009.html
    http://uaemeet.blogspot.com/2009/06/blog-post.html

    ഈ ലിങ്കുകള്‍ മുമ്പു നടത്തിയ മീറ്റിനെ കുറിച്ച് അറിഞ്ഞു പുതിയ മീറ്റിനെ പറ്റി ഒരു ഐഡിയ ഉണ്ടാക്കാന്‍ ഉപകരിക്കും. (യു. എ. ഇ. ക്കാര്‍ക്ക് വേണ്ടി മാത്രം)

    മറുപടിഇല്ലാതാക്കൂ
  20. ഈ ലിങ്കുകള്‍ ഞാനിവിടെ ഇട്ടത് മുമ്പു കഴിഞ്ഞ മീറ്റുകളെ കുറിച്ച് നമുക്ക് അറിയാനും ആ വഴി നമുക്ക് പഴയ പ്രശസ്തരായ ഒരുപാട് ബ്ലോഗര്‍മാര്‍ ഇവിടെ ഇപ്പോഴും ഉണ്ട് എന്ന വിവരം അറിയിക്കാനുമാണ്. തേടി പിടിക്കേണ്ട ചുമതല നാം ഓരോരുത്തര്‍ക്കുമുണ്ട്.
    2009 വരെ വളരെ നല്ല മീറ്റ് നടന്നിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  21. എല്ലാ വിധ ആശംസകളും , എനിക്കറിയാവുന്നവരില്‍ ഒന്ന് രണ്ടു ഉ എ ഇ ബ്ലോഗ്ഗെര്സിനെ ഇവിടെ കാണുന്നില്ല അറിയാതെയാണോ എന്നറിയില്ല ,എന്തായാലും ഈ ലിങ്ക് ഞാന്‍ അവര്‍ക്ക് അയക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  22. siddikka:evide link enne maranno?
    "ബുലോകം മഹ്ഹശ്ചാര്യം
    നമുക്കും ...കൂടണം ..ഉടനെ" ..
    ha..ha..അടിച്ചു പൊളിക്കാം
    ഞാന്‍ ഇപ്പോഴേ റെഡി ....
    നമുക്കെന്താ വയ്യേ?
    contact number 050 6244993.

    മറുപടിഇല്ലാതാക്കൂ
  23. മിര്‍ഷാദ് അബൂദാബിയില്‍ നിന്ന്
    0097155853286
    http://mmirshadt.blogspot.com/

    മറുപടിഇല്ലാതാക്കൂ
  24. ഞാന്‍ ഇപ്പഴേ റെഡി...!
    എന്റെ നമ്പര്‍: 0559642599, 0554331822

    മറുപടിഇല്ലാതാക്കൂ
  25. ഇപ്പോള്‍ കമ്മറ്റിയില്‍ പേര് നല്‍കിയ പലരുമായും സംസാരിച്ചതിന്റെ ഭാഗമായി ഏപ്രില്‍ 29 വെള്ളിയാഴ്ച്ച നാല് മണിക്ക് ശേഷം ദുബായിലെ 'സഅബീല്‍' പാര്‍ക്കില്‍ ഒരുമിച്ചുകൂടാം എന്ന് ഒരു നിര്‍ദേശം വന്നിട്ടുണ്ട്. തികച്ചും കാഷ്വലായ ഒരു മീറ്റ്. പരസ്പരം പരിചയപ്പെടാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും ഈ മീറ്റ് വിനിയോഗിക്കുന്നതായിരിക്കും. വിപുലമായ ബ്ലോഗ് മീറ്റ് ഒരുക്കുന്നതിനെ ആദ്യ പടിയായിരിക്കും ഈ മീറ്റ്.
    കൂടുതല്‍ പേരെ അറിയിക്കുവാന്‍ എല്ലാവരും ശ്രമിക്കുക.

    മറുപടിഇല്ലാതാക്കൂ
  26. നൌഷാദ്ക്കാ - ഞാന്‍ ഖജാന്‍ജി ആകാം പോരെ ? .... ഞങ്ങള് ജീവിതത്തില്‍ ഒരു കവിത എഴുതി അത് പബ്ലിഷ് ആകുന്നതിന്റെ തിരക്കിലാ തിരിച്ചു വരും..... ഇന്ഷാ അല്ലഹ്....

    മറുപടിഇല്ലാതാക്കൂ
  27. എമിരെട്സില്‍ വീണ്ടും ഒരു മീറ്റ് അതിനു വളരെ നല്ല പ്രതികരണങ്ങള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത് ...ഇനിയും ആളുകള്‍ കൂടട്ടെ നല്ലൊരു ബ്ലോഗു മീറ്റ് ആയി നടക്കട്ടെ എല്ലാവരും ഇനിയും പേരുകള്‍ നമ്പരുകള്‍ നല്കിയവരുമായും അല്ലാത്ത അറിയുന്ന ബ്ലോഗര്മാരുമായും സംസാരിച്ചു ഒരു ഏകദേശ രൂപം ഉണ്ടാക്കുക..പരമാവധി എല്ലാവരെയും അറിയിക്കുക....

    മറുപടിഇല്ലാതാക്കൂ
  28. പ്രിയരേ,
    ആദ്യമായി ബ്ളോഗ് മീറ്റ് നടന്നത് യു.എ.യി ലാണ്‌..
    വിശാലമനസ്ക്കനും കുറുമാനും മുതൽ ഇങ്ങേയറ്റം വരെയുള്ള
    എല്ലാ ബ്ളോഗർമാരും എല്ലാ വർഷവും യു.എ.യിൽ ഒത്തു കൂടാറുണ്ട്....
    അതെ കുറിച്ച് ചർച്ച ചെയ്യാൻ വർഷങ്ങൾക്കു മുൻപെ
    http://uaemeet.blogspot.com/ എന്ന ഒരു ബ്ളൊഗും ഉണ്ടാക്കിയിട്ടുണ്ട്...

    ഈ ഗ്രൂപ്പിലൂടെ ചർച്ച നടത്തിയാണ്‌ ഓരോ മീറ്റും തീരുമാനിക്കാറുള്ളതും
    കൂടിച്ചേരാറുള്ളതും...
    ഇത് 'മ' ഗ്രൂപ് ജിദ്ദയിൽ നടത്തിയ പോലെ ഫേസ് ബുകിലെ 'മലയാളം
    ബ്ളോഗേഴ്സ്' എന്ന ഗ്രൂപ്പിലെ അംഗങ്ങളുടെ മീറ്റ് ആണോ
    എന്ന് അറിഞ്ഞാൽ കൊള്ളാം...
    അങ്ങനെയെങ്കിൽ അത് വ്യക്തമായി തന്നെ പറയണം....

    മലയാളത്തിൽ ബ്ലോഗെഴുത്തു തുടങ്ങിയ കാലം മുതലേയുള്ള ബ്ലോഗർമാർ
    ഇപ്പോഴും ആക്റ്റീവായി ഇവിടെ യു.എ. ഇ യിൽ ഉണ്ട്. അവരും അവർക്ക് ശേഷം വന്നവരുമൊക്കെ
    ചേർന്നാലോചിച്ചാണ് ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളൊക്കെ നടത്തിയിട്ടുള്ളത്. ഇതിനു മുമ്പ് നടത്തിയിട്ടുള്ള മീറ്റുകളുടെ റിപ്പോർട്ടുകൾ നോക്കിയാൽ ഇതു ബോധ്യമാവും. അവരേയാരെയും
    ഇതിന്റെ സംഘാടകരുടെ കൂട്ടത്തിൽ കാണുന്നില്ലല്ലോ!

    എന്തിനാണിങ്ങനെ ഒരു വിഭാഗീയത ഉണ്ടാക്കി,
    മലയാളം ബ്ളോഗേഴ്സിന്റെ ഫേസ്ബുക് ഗ്രൂപ് ബാനറിൽ http://mameets.blogspot.com/
    എന്ന ബ്ളോഗിലൂടെ ചർച്ച ചെയ്യുന്നത്....

    അതിനുള്ള ഒഫീഷ്യൽ ബ്ളോഗും സ്ഥിരം
    സംഘാടകരും ഉള്ള സ്ഥിതിയ്ക്ക്,
    അവരാരും അറിയാതെ ഒരു യു.എ. ഇ മീറ്റ് എന്ന് കേൾക്കുമ്പോൾ
    എന്തോ ഒരു അരുതായ്ക!

    ഏത് ബ്ളോഗേഴ്സിനും എവിടെ വച്ചും മീറ്റ്
    നടത്തുന്നതിൽ തെറ്റില്ല,
    പക്ഷേ ഇത് യു.എ. യിലെ ആദ്യ മീറ്റ് എന്ന ധ്വനിയിൽ
    ഒരു ചർച്ച വരുമ്പോൾ എന്തോ ഒരു കല്ലുകടി....

    മറുപടിഇല്ലാതാക്കൂ
  29. @ UAE Bloger : പ്രിയ സഹോദരാ.. ഇവിടെ വിഭാഗീയത കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചതല്ല. പുതിയ ബ്ലോഗര്‍മാരായ ഞങ്ങള്‍ക്ക് UAE ലെ ഭൂലോകരെ കാണാനുള്ള ആകാംഷയാണ് ഇത്തരമൊരു സംരംഭം നടത്താന്‍ പ്രേരിപ്പിച്ചത്. ബ്ലോഗ് മീറ്റ് നടത്താനുള്ള ഒഫീഷ്യൽ ബ്ളോഗും സ്ഥിരം
    സംഘാടകരും ഉണ്ട് എന്നത് പലര്‍ക്കും ഇവിടെ പുതിയ അറിവാണ്. മുന്‍പ് മീറ്റുകള്‍ നറ്റന്നിരുന്നു എന്നതും അറിയാം. താങ്കള്‍ തന്ന ലിങ്കില്‍ ഞാന്‍ പോയിനോക്കി. ഞങ്ങള്‍ പുതിയ ആള്‍ക്കാര്‍ക്ക് അവിടെ കയറിപറ്റാനുള്ള ഒരു വഴിയും കാണാന്‍ സാധിച്ചില്ല. ഒരു ബ്ലോഗ് മീറ്റ് ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് ഇവിടുത്തെ ഭൂലോകരെ അറിയിക്കുക എന്നതാണ് ഈ ഉദ്ദ്യമത്തിന് പിന്നില്‍. നിങ്ങള്‍ സഹകരിക്കും എന്ന് വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  30. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  32. ഇത് ഒരു വിഭാഗമോ ..ഗ്രൂപ്പോ ഒന്നും മാത്രം ചേരുന്ന മീറ്റ് ഒന്നും അല്ലാ..ഇതിന്റെ ചര്‍ച്ച മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഉള്ള ആളുകള്‍ അവര്‍ അങ്ങിനെ ഒരു ചര്‍ച്ച ഇട്ടപ്പോള്‍ അത് ഈ ബ്ലോഗിലൂടെ പോസ്റ്റാം അപ്പോള്‍ കൂടുതല്‍ ആളുകള്‍ അറിയുകയും കൂടുതല്‍ വിവരങ്ങള്‍ പങ്കു വെക്കപ്പെടുകയും ചെയ്യും എന്നെ കരുതിയുള്ളൂ..ഇനി ഇപ്പോള്‍ നമുക്ക് എളുപ്പമായി ഇങ്ങനെ ഒരു ബ്ലോഗും മറ്റും യു ഏ ഇ മീറ്റിനു ഉണ്ടെങ്കില്‍ അതിലൂടെയും മറ്റും മീറ്റിന്റെ കാര്യം പരസ്യമാക്കി ഒരു നല്ല മലയാളം ബ്ലോഗേര്‍സ് മീറ്റ് ..മലയാളം ബ്ലോഗര്‍മാരുടെ മീറ്റ് നടത്താന്‍ കഴിയും എന്ന് തന്നെ ഇപ്പോള്‍ വിശ്വസിക്കുന്നു.....മീറ്റിനു വേണ്ടി മാത്രം സ്ഥിരം സംഘാടകര്‍ ഒക്കെ ഉള്ള കാര്യം സത്യമായും അറിഞ്ഞില്ലാ കേട്ടോ..അങ്ങിനെ എങ്കില്‍ അവരുടെയൊക്കെ നമ്പരും ഇവിടെ തരികയോ ....അപ്പോള്‍ എല്ലാര്‍ക്കും ഒത്തു ചെരാമല്ലോ..അതാണ്‌ മീറ്റിന്റെ ഉദ്ദേശവും ലക്ഷ്യവും എന്തേ...

    മറുപടിഇല്ലാതാക്കൂ
  33. പ്രിയ U.A.E ബ്ലോഗ്ഗര്‍ ,
    മ ഗ്രൂപ്പില്‍ അതികവും പുതിയ ബ്ലോഗേഴ്സ് ആണ്. ബ്ലോഗ്‌ പുലികള്‍ നടത്തിയ മീറ്റ്‌ സുല്ഫിയുടെയും താങ്കളുടെയും കമെന്റില്‍ നിന്നാണ് ഞാനടക്കമുള്ള ഈ ഗ്രൂപ്പ് അംഗങ്ങള്‍ അറിയുന്നത് . ഈ വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി. തുഞ്ചന്‍ മീറ്റ് നടന്നപ്പോള്‍ ഞങ്ങളും ആഗ്രഹിച്ചു പോയി അതുപോലൊരു മീറ്റില്‍ പങ്കെടുക്കുവാന്‍. അങ്ങിനെ ഉരുത്തിരിഞ്ഞു വന്ന ഒരു ചര്‍ച്ചയാണ്. നിങ്ങള്‍ മുന്‍ കയ്യെടുത്ത് ഒരു ബ്ലോഗ്‌ മീറ്റ് സംഘടിപ്പിക്കുകയാണെങ്കില്‍ , തീര്‍ച്ചയായും പൂര്‍ണ സഹകരണത്തോടെ മ ഗ്രൂപ്പ് അതില്‍ സഹകരിക്കുവാന്‍ തയാറാണ്. എന്ത് പറയുന്നു. അങ്ങിനെ ഒന്ന് ആലോചിക്കാമല്ലോ?

    മറുപടിഇല്ലാതാക്കൂ
  34. KANNOORAAN READY!


    @ akambaadam.
    ജിഷാദ് തിരക്കിലാ.
    അവന്റെ കവിത നിയ പ്രസവിക്കും. എല്ലാവും പ്രാര്ത്ഥിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  35. ഞാന്‍ ഇപ്പഴേ റെഡി...!
    പക്ഷേ മെയ് മുതല്‍ ജൂണ്‍ പത്തുവരെ നാട്ടിലായിരിക്കും. അതിനു മുന്‍പോ ശേഷമോ ആണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കാം.. ഈ ഉദ്യമത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. -റഫീസ്

    മറുപടിഇല്ലാതാക്കൂ
  36. പ്രിയ സ്നേഹിതന്‍ യു.എ. ഇ. ബ്ലോഗര്‍ക്ക്.
    ഞങ്ങളൊക്കെ പുതിയ ബ്ലോഗര്‍മാരാ. താങ്കള്‍ക്ക് നോക്കിയാല്‍ മനസിലാവും, പലരും (ഞാനടക്കം) ഒരു വര്‍ഷം പോലും മുഴുമിപ്പിച്ചിട്ടില്ല.
    മുമ്പു ഇവിടെ ഒരു മീറ്റ് നടന്നിരുന്നു എന്ന വിവരം ഞാന്‍ തന്നെ അറിയുന്നത് "അപ്പു ആദ്യാക്ഷരി" അയച്ച മെയിലിലൂടെ ആണ്.
    പല പ്രശസ്തരായ ബ്ലോഗര്‍മാരും, ജീവിക്കുന്ന സ്ഥലമാണ് യു. എ. ഇ.
    ഇവിടെ വിഭാഗീയത എന്ന കാര്യം ആരും ഉദേശിച്ചിട്ടില്ല. ഞങ്ങള്‍ പുതിയ ആളുകള്‍ക്ക് പഴയവരെ അറിയില്ല എന്നതാണ് പ്രശ്നം. അവരെ കൂടെ അറിയാന്‍ വേണ്ടിയാണ് ഈ മീറ്റ് കൊണ്ടുദേശിക്കുന്നത്.
    ഇങ്ങിനെ പഴയ ബ്ലോഗേര്‍സ് ഇപ്പോഴും ഒരുമിച്ച് കൂടുന്നുവെങ്കില്‍ അത് അവരില്‍ മാത്രം എന്തേ ഒതുങ്ങി പോയി.
    (താങ്കള്‍ പറഞ്ഞ പോലെ, അത് ഒരു വിഭാഗീയത അല്ലേ എന്ന് ഞങ്ങള്‍ സംശയിച്ചാല്‍ അതിനെ കുറ്റം പറയാമോ?)
    അതിനായി ഒരു സ്ഥിരം വേദി ഉണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്തു പറ്റി?
    എല്ലാരും കൂടെ ഇരുന്നു ആലോചിച്ചു നമുക്കൊന്നു ഒത്തൊരുമിച്ച് കൂടെ?
    ഞങ്ങള്‍ക്കും ബ്ലോഗ് ലോകത്തെ പുലികളെ നേരില്‍ കാണാനും പരിചയപ്പെടാനും കഴിയുമല്ലോ.
    29നു കൂടുന്നതിന് ഞാന്‍ റെഡി.
    നമുക്കൊന്നിച്ചിരുന്നു ആലോചിക്കാം മീറ്റിനെ കുറിച്ച്.
    മേല്‍ പറഞ്ഞ പോലെ ഇതൊരു കമ്മറ്റി ഒന്നുമല്ല, അറിയുന്ന ആളുകളുടെ പേരും നമ്പരും കൊടുത്തു എന്ന് മാത്രം. ഇതിലുള്ളവരെക്കാള്‍ സംഘാടന പാടവം ഉള്ളവര്‍ പുറത്തുണ്ടാവും. അവരെ കണ്ടെത്തുവാന്‍ കൂടി ആണിത്.

    മറുപടിഇല്ലാതാക്കൂ
  37. ഫുജൈറയില്‍ നിന്നും രണ്ട് ഫുള്‍ റ്റിക്കറ്റും രണ്ട് ഹാഫ് റ്റിക്കറ്റും കംഫേംഡ്.

    സ്ഥലവും തിയതിയും പെട്ടെന്ന് തന്നെ തീരുമാനിക്കുക. എത്തിപ്പെടാന്‍ എല്ലാവര്‍ക്കും കൂടുതല്‍ സൌകര്യമുള്ള ഏതെങ്കിലും പാര്‍ക്കില്‍ കൂടുന്നതാണല്ലോ നല്ലത്. സോ, ചൂട് കൂടുന്നതിന് മുന്‍പ് തന്നെ പൂശാം.

    വിശാലം & കൊ.
    050 5449024

    സജഷന്‍: യു.എ.ഇ.മീറ്റ് ബ്ലോഗിലും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടാല്‍ നന്നായിരിക്കും. അവിടത്തെ മെമ്പര്‍ഷിപ്പിന് ആദ്യാക്ഷരി അപ്പുവിന് ഒരു മെയിലയച്ചാല്‍ മതി.

    മറുപടിഇല്ലാതാക്കൂ
  38. ഞാനും ഒപ്പം പിന്തുണയും, ആശംസകളും!

    മറുപടിഇല്ലാതാക്കൂ
  39. മീറ്റ്‌ വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.
    കഴിവതും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അതിനു കുറച്ചു കൂടി സമയമെടുത്താല്‍ നന്നാവും എന്ന് തോന്നുന്നു. ഒരു മാസത്തെ സമയം എങ്കിലും വേണ്ടതാണ് എന്ന് എന്റെ പക്ഷം.ധൃതി പാടില്ല. കാരണം മീറ്റിനു ശേഷം 'ഞങ്ങള്‍ അറിഞ്ഞില്ല' എന്ന പരാതി ഉണ്ടാവാതിരിക്കാന്‍ അത് സഹായിക്കും.
    എന്റെ വിനീതമായ ചില അഭിപ്രായങ്ങള്‍ ഞാന്‍ ശബീറുമായി (തിരിച്ചിലാന്‍)പങ്കുവച്ചിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  40. എനിക്കും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. അറിയിച്ചാല്‍ ഞാനും എത്താം.
    050 7257 854

    മറുപടിഇല്ലാതാക്കൂ
  41. യു.എ.ഇ യിലെ സഹോദരങ്ങൾക്ക് സൌദിയിലെ ബ്ലോഗേർസിന്റെ എല്ലാ ആശംസകളും നേരുന്നു....വിജയാശംസകൾ!

    മറുപടിഇല്ലാതാക്കൂ
  42. മീറ്റ് അറേഞ്ച് ചെയ്യൂ.. പങ്കെടുക്കാം. പരിചയപ്പെടാം..

    O.T. മുകളിൽ ആരൊക്കെയോ സൂചിപ്പിച്ചതുപോലെ യു.എ.ഇ ബ്ലോഗ് മീറ്റുകൾക്ക് സ്ഥിരം സംഘാടകരും മറ്റുമില്ല കേട്ടോ, അതാതു കാലഘട്ടങ്ങളിൽ സമയവും സൌകര്യവുമുള്ളവർ അത് കോർഡിനേറ്റ് ചെയ്തു എന്നുമാത്രം. യു.എ.ഇ യിലെ ബൂലോകരുടെ സംഗമം എന്ന ബ്ലോഗിൽ വിശാലമനസ്കനും അഡ്മിൻ ആണ് ! അദ്ദേഹത്തിനു മെയിൽ അയച്ചാലും മതിയാകും. ഈ മീറ്റിനെപ്പറ്റി യു.എ.ഇ ബൂലോകരുടെ ബ്ലോഗിൽ ഒരു പോസ്റ്റും പ്രസിദ്ധീകരിച്ച്, ഗൂഗിൾ ബസിൽ അപ്‌ഡെറ്റ് ചെയ്യുകയും ചെയ്താൽ എല്ലാവരും അറിഞ്ഞുകൊള്ളും. ഒരു മാസം കഴിഞ്ഞ തീയതി കൊള്ളാമെന്ന അഭിപ്രായം ഇല്ല (ചൂടുകാലം)

    മറുപടിഇല്ലാതാക്കൂ
  43. Vishaalaa, Njan puthiya aalaano pazhaya aalaano ennu oru samsayam... Enthu cheyyanam?

    മറുപടിഇല്ലാതാക്കൂ
  44. 'യു.എ.ഇ യിലെ ബൂലോകരുടെ സംഗമം' ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

    http://uaemeet.blogspot.com/2011/04/blog-post.html

    മറുപടിഇല്ലാതാക്കൂ
  45. തുഞ്ചൻ മീറ്റിൽ ഏതായാലും പങ്കെടുക്കാൻ പറ്റിയില്ല..
    അടുത്തമാസം ഏതായാലും സ്വന്തമായി കല്യാണം കഴിക്കാൻ നാട്ടിൽ പോകുന്നു...
    അതിനു മുൻപു നുമ്മക്ക് ദുഫായിൽ വച്ചു കൂടാം...
    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  46. @@
    ദിവസവും സമയവും അറിയിക്കുക. എത്ര പേര്‍ വരുമെന്നും അറിയിക്കുക. അന്നേ ദിവസം ചായക്കുള്ള പലഹാരം കണ്ണൂരാന്റെ വക.

    kannooraan2010@gmail.com

    ***

    മറുപടിഇല്ലാതാക്കൂ
  47. മലയാളം ബ്ലോഗ് എഴുതുന്നവർ എന്ന ലേബൽ മാത്രം മതി. പുതിയതും പഴയതും എന്നോ ഗ്രൂപ്പിലുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ മീറ്റ് ഗംഭീരമാക്കുക.

    ആശംസകളോടെ
    ഒരു ഗ്രൂപ്പിലുമില്ലാതെ, ഒരു മീറ്റിലും പങ്കെടുക്കാത്ത, വല്ലപ്പോഴും മാത്രം എഴുതുന്ന ഒരു ബ്ലോഗർ.

    മറുപടിഇല്ലാതാക്കൂ
  48. പ്രിയ സുഹ്രുത്തുക്കളെ,,,,എനിക്കും പങ്കെടുക്കണമെന്നുണ്ട്,,ഇന്‍ഷ അള്ളാ,,ഞാനൊരു പുതുമുഖ ബ്ളോഗറാണ്,,,,,

    Musthu Kuttippuram
    Mob.055 9522160
    www.mozhimuthukal.co.cc

    മറുപടിഇല്ലാതാക്കൂ
  49. വളരെ നല്ല പ്രതികരണങ്ങള്‍ ആണ് കിട്ടുന്നത്...സി പി അവിടെ ഇട്ട പോസ്റ്റിലും കൂടുതല്‍ ആളുകള്‍ പങ്കെടുക്കും എന്ന് ഉറപ്പായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  50. എല്ലാ പിന്തുണകളും ഉണ്ട്.... കഴിയുമെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും..

    മറുപടിഇല്ലാതാക്കൂ
  51. പുതിയ ഒരു ചെറിയ ഒരു ബ്ലോഗ്‌ ഉള്ളവന്‍ ....ഞാനും ഉണ്ടേ.....
    chembakaraman.blogspot.com
    0508807918

    മറുപടിഇല്ലാതാക്കൂ
  52. ഞാനും ,
    വീണ്ടും ഈറ്റ് മീറ്റ്‌.. തകര്‍ക്കാം :)

    മറുപടിഇല്ലാതാക്കൂ
  53. എനിക്കും വന്നാൽ കോള്ളാമെന്നുണ്ട്.
    സമയവും തീയതിയും അറിയുന്നതെങ്ങിനെ..........

    blog.aneesh4u.com

    മറുപടിഇല്ലാതാക്കൂ
  54. ജൂലായ്ക്ക് മുന്നും പിന്നുമാണെങ്കില്‍ ഞാനൂണ്ടാവും.
    (050-9140988)

    മറുപടിഇല്ലാതാക്കൂ
  55. ഞാൻ ഒരു തുടക്കക്കാരനണു വരാൻ ശ്രമിക്കാം അറിയിക്കുക contact no 0504261012

    മറുപടിഇല്ലാതാക്കൂ
  56. http://uaemeet.blogspot.com/2011/04/6.html

    മീറ്റ് തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.
    പുതിയ ലിങ്ക് നോക്കുക.

    മേയ് 6 വെള്ളി.
    രാവിലെ 9 മുതല്‍ വൈകീട്ട് വരെ.
    ദുബൈ സബീല്‍ പാര്‍ക്ക് ഗെയ്റ്റ് നംബര്‍ 1
    മറ്റു വിവരങ്ങള്‍ പുതിയ പോസ്റ്റില്‍ ഉണ്ട്.
    വരുന്നവര്‍ ആളുടെ എണ്ണം കമന്‍റ് ആയി ഇട്ടാല്‍ ഭക്ഷണം അറേയ്ഞ്ച് ചെയ്യാന്‍ ഉപകാരമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  57. uae യില്‍ അബുദാബി ആണേല്‍ ഞാന്‍ ഉണ്ടാകും... dubaiവരവ് നടക്കില്ല
    പുലികള്‍ക്കിടയില്‍ ഒരു എലി കുട്ടി

    മറുപടിഇല്ലാതാക്കൂ