2012, ജൂൺ 18, തിങ്കളാഴ്‌ച

e സര്‍ഗ്ഗ സംഗമം



മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്"  അതിന്റെ പ്രയാണത്തിലെ ആദ്യ വര്ഷം പിന്നിടുമ്പോള്‍ അതിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സൈബര്‍ എഴുത്തിടങ്ങളിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

'e സര്‍ഗ്ഗ സംഗമം' എന്ന പേരില്‍ നടത്തപ്പെടുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് പ്രിയ സുഹൃത്തുക്കളുടെ സാന്നിദ്ധ്യം ആരായുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു 'ബ്ലോഗ് പോസ്റ്റ് ക്രിയേറ്റ് ചെയ്തു കൂട്ടുകാരെ ക്ഷണിച്ചിട്ടുള്ളത്.

സാധാരണയായി കണ്ടുവരാറുള്ള പരിചയപ്പെടുത്തലും ഭക്ഷണം കഴിക്കലും വീണ്ടും കാണാമെന്നു ആശംസിക്കലുമല്ല ഈ മീറ്റ് കൊണ്ട് താത്പര്യപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന 'e സര്‍ഗ്ഗ സംഗമ'ത്തില്‍ കഥയും കവിതയും പാട്ടും നൃത്തവും മിമിക്രിയും മൊണോ ആക്ടും അടക്കമുള്ള വിവിധയിനം കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഒരു സൌഹൃദ് സംഗമം, അതാണ്‌ നാം ആഗ്രഹിക്കുന്നത്.

ആകയാല്‍, ജൂലായ്‌ പതിനൊന്നു {ബുധന്‍} മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി 'മഹാ കവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക'ത്തില്‍ കാലത്ത് ഒന്‍പതു മണിക്ക് ആരംഭിക്കുന്ന 'e സര്‍ഗ്ഗ സംഗമ'ത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെയായി കാണുന്ന കമെന്റ് ബോക്സില്‍ താന്താങ്ങളുടെ സാന്നിദ്ധ്യം അറിയിക്കണം എന്ന് താത്പര്യപ്പെടുന്നു.

അക്കൂടെ, 'e സര്‍ഗ്ഗ സംഗമ'ത്തില്‍ കഥയോ കവിതയോ മറ്റു കലാ ഇനങ്ങളോ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരവും താഴെയായി ഇനം തരിച്ചു രേഖപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു.


പിന്നുര: വിശദാംശങ്ങള്‍ തുടര്‍ പോസ്റ്റുകളിലൂടെ അറിയിക്കുന്നതായിരിക്കും.
http://www.facebook.com/events/444421428915790/


119 അഭിപ്രായങ്ങൾ:

  1. ആശംസകള്‍ ..എല്ലാം ഭംഗിയായി നടക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. ഒരു കാഴ്ചക്കാരനായി എത്തണം എന്നുണ്ട്. എത്തും

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  4. നല്ലൊരു സുഹൃദ്സംഗമം ആവട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഫേസ് ബുക്കിലെ മലയാളം ബ്ലോഗേർസ് ഗ്രൂപ്പാണോ ഇതു??
    ആണെങ്കിൽ... (ഞാനറിഞ്ഞ)ഈ ഗ്രൂപ്പ് ആക്റ്റിവിറ്റീസിനോടുള്ള എതിർപ്പ് നിലനിർത്തികൊണ്ട് തന്നെ പറയട്ടെ
    ബ്ലോഗ് മീറ്റ് എന്ന രീതിയിൽ തീർച്ചയായും 'ഈ'സംഗമത്തിൽ പങ്കെടുക്കും.

    എല്ലാവരേയും കാണാൻ ഒരുപാടിഷ്ട്ടം..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗ്രൂപ്പിലാത്തവരെയൊക്കെ അകത്ത് കയറ്റുമോ ആവോ ??

      ഇല്ലാതാക്കൂ
    2. അതിലൊന്നും പ്രശ്നമുണ്ടാകാൻ ഇടയില്ല. പക്ഷെ മിനിമം നാലഞ്ച് കുരിശുകളെങ്കിലും ഉണ്ടാകും. ചെകുത്താൻ തയ്യാറായി വരിക.

      ഇല്ലാതാക്കൂ
    3. ഈ ചെകുത്താന്‍ കുരിശു കണ്ടാല്‍ ഓടത്തില്ല. കുരിശുകളെല്ലാം കൂടി കൂട്ടയോട്ടം തുടങ്ങും ഇതിനെ കണ്ടാല്‍.

      ഇല്ലാതാക്കൂ
    4. @@ കൂതറ ഹാഷിം മലയാളം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളോട് ശ്രീ കൂതറ ഹാഷിമിനോട് ഉള്ള എതിര്‍പ്പ് എന്താണ് ? അതില്‍ വല്ല ആഭിചാര -സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടോ ..ഞാനും ആ ഗ്രൂപ്പിലെ എളിയ അംഗം ആണ് ..അതോ മുന്‍ കാല അനുഭവം വച്ച് എക്കാലത്തും ഒരേ അഭിപ്രായം നിലനിര്‍ത്തി കൊണ്ട് പോവുകയാണോ ? മറക്കാനും പൊറുക്കാനും പറ്റാത്ത എന്താണ് ലോകത്തുള്ളത് ? താങ്കള്‍ ഒരു മത വിശ്വാസി ആണെങ്കില്‍ പ്രത്യേകിച്ചും ? ഇതിനു വ്യക്തമായ ഒരു മറുപടി തരാത്ത പക്ഷം താങ്കളോടുള്ള സ്നേഹം നിലനിര്‍ത്തികൊണ്ട് പറയട്ടെ മ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ താന്കള്‍ പങ്കെടുക്കേണ്ടതില്ല..കാരണം ഈ ഗ്രൂപ്പിനെ സ്നേഹിക്കുന്നവരെയാണ് അങ്ങോട്ട്‌ ക്ഷണിച്ചു കൊണ്ടിരിക്കുന്നത് ..ആളുകളെ കാണാനാണ് വരുന്നത് എങ്കില്‍ കൊണ്ടോട്ടി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാല്‍ പോരെ ?

      ഇല്ലാതാക്കൂ
    5. വന്നില്ലെങ്കിലും എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു..

      @രമേശ്‌ അരൂര്‍
      ഹയ്യേ .. എന്താ രമേശേട്ടാ മുപ്പര് അത് ചുമ്മാ പറഞ്ഞതല്ലേ

      ഇല്ലാതാക്കൂ
    6. @ രമേശ്‌ അരൂര്‍,
      നല്ല നമസ്കരം.
      കാര്യങ്ങളെ ഓപ്പണായി ചർച്ചക്ക് തയ്യാറയതിൽ താങ്കൾക്ക് അഭിവാദ്യങ്ങൾ.
      മാഗ്രൂപിൽ നിന്ന് ഇത്തരത്തിൽ ചർച്ചക്ക് തയ്യാറായി ഒഴിഞ്ഞു മറാതെ തർക്കിക്കാനും കാര്യ കാരണം മനസ്സിലാക്കാനും താങ്കൾക്കെങ്കിലും കഴിയട്ടെ എന്നാശംസിക്കുന്നു.
      മുമ്പ് ഗ്രൂപ്പിലെ അഡ്മിനുകൾ ഉൾപ്പെടെ ഉള്ളവർ ഇതേ വിഷയത്തിലെ ചർച്ചയിൽ നിന്ന് ഒഴിഞ്ഞു മാറിയതു പോലെ തങ്കളും ഉൾ വലിയില്ലെങ്കിൽ നമുക്ക് മുന്നോട്ട് തന്നെ ചർച്ചാം
      മാ ഗ്രൂപ്പിനു വേണ്ടി നിർമിച്ച ഈ ബ്ലോഗിലെ (http://malayalamblogacademy.blogspot.com/2011/04/blog-post.html) ആദ്യ പോസ്റ്റിൽ തന്നെ എന്റെ വിയോജിപ്പും ചർച്ചക്കുള്ള തുടക്കവും നൽകിയതാണ്. അന്നവിടുത്തെ അഡ്മിൻ ചർച്ചാൻ തയ്യാറെല്ലന്ന മട്ടിൽ ഒഴിഞ്ഞു മാറി.. ഇന്ന് തങ്കൾ തയ്യാറാണെങ്കിൽ കൂടെ ഞാനും മുന്നോട്ട് തന്നെ
      (ഗ്രൂപിനെ പറ്റി പറയുന്ന ഈ ബ്ലോഗിപ്പോ സെലെക്റ്റെട് ആളുകൾക്ക് മാത്രേ കാണൂ എന്ന സെറ്റിങ്ങ്സിൽ ആണെന്ന് തോനുന്നു. അഥവാ വായന സപ്പോർട്ട് ഉള്ളവരിലേക്ക് മതി എന്നു തീരുമാനിച്ചതാവാം)

      മുമ്പ് എല്ലാവർക്കും കാണുന്ന ബ്ലോഗായിരുന്ന സമയത്ത് ഞാനിട്ട കമന്റുകളിലൂടെ തുടർന്നും ചർച്ചക്ക് ഞാൻ തയ്യാർ http://malayalamblogacademy.blogspot.com/2011/04/blog-post.html
      (ബ്ലോഗ് പബ്ലിക്കാക്കാൻ തയ്യാറായാൽ മാത്രം മതി ചർച്ച, ആ വിഷയം അവിടെ മാത്രം ചർച്ചുന്നതാ നല്ലത്)

      ഇല്ലാതാക്കൂ
    7. @@ ഹാഷിം :എന്താണ് ഇപ്പോള്‍ ഞാന്‍ കൂടിയുള്ള ഈ ഗ്രൂപ്പിലെ വിഷയം എന്ന് പറഞ്ഞാല്‍ അറിയാം ..ചര്‍ച്ച ചെയ്തു പരസ്പരം തോല്‍പ്പിക്കാന്‍ ആണെങ്കില്‍ ഞാന്‍ ഇല്ല .നിങ്ങള്‍ മോശം എന്ന് പറയുന്ന ഈ ഗ്രൂപ്പില്‍ ഞാനും ഉണ്ട് ..അപ്പോള്‍ ഞാനും മോശം എന്നാണ് അതിന്റെ അര്‍ഥം ..ആ അഭിപ്രായം ഉള്ളില്‍ വച്ച് കൊണ്ട് മോശക്കാരായ ആളുകള്‍ സംഘടിപ്പിക്കുന്ന ഒരു സമ്മേളനത്തില്‍ ഒരാള്‍ പന്കെടുക്കുന്നതിലെ സാംഗത്യം ഇല്ലായ്മയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത് ഹാഷിം :)

      ഇല്ലാതാക്കൂ
    8. @ രമേശ്‌ അരൂര്‍,
      ചർച്ചകൾ ആരേയും തോൽപ്പിക്കാനുള്ളവയല്ലാ.!!
      വ്യക്തതയുള്ള അറിവിലെ കൊടുക്കൽ വാങ്ങലുകൾ മാത്രം.
      അവ പരസ്പര ബഹുമാനം കൂട്ടുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

      വിഷയത്തിലെ ചർച്ചക്ക് തയ്യാറെങ്കിൽ മുകളിലിട്ട ലിങ്കിൽ തുടരാം
      ചർച്ചക്ക് ഇല്ലാ എങ്കിൽ സ്നേഹ സലാം.. :)

      ഇല്ലാതാക്കൂ
    9. ഡാ കൂതറേ ഹാഷിമേ,
      നീ കൂതറയാവുന്നതിന് മുൻപെനിക്കറിയാലോ നിന്റെ 'തറ'കൾ.
      എന്നെ അവിടെ കവാടത്തിൽ ഇറക്കി വിട്ട് നീ കൊണ്ടോട്ടി സ്റ്റാൻഡിൽ നിന്നാൽ മതി. കഴിഞ്ഞാ ഞാൻ മിസ്സ്ഡ് അടിക്കാം. നീ വന്ന് എന്നെ പിക്ക് ചെയ്ത് വീട്ടിലാക്ക്യാ മതി ട്ടോ.

      ഇല്ലാതാക്കൂ
  6. ആശംസകള്‍...എല്ലാം നന്നായി നടക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  7. ഈ സര്‍ഗ്ഗ സംഗമം ഒരു സുഹൃദ് - സ്നേഹ സംഗമം ആയിത്തീരട്ടെ എന്നാശംസിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും... ആകസ്മികമായ പ്രശ്നങ്ങള്‍ ഒന്നും വന്നില്ലെങ്കില്‍. ഒന്നുമല്ലെങ്കിലും മ്മടെ മലപ്പുറത്തല്ലേ? (മഴക്കാലമായതുകൊണ്ട് എപ്പോഴാ വല്ല ക്ലാസ്സെടുക്കാനോ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനോ പോകാന്‍ ഡി.എം.ഓ പറയുക എന്നറിയില്ല. ആ ഒരു പ്രശ്നമേ ഉള്ളൂ...)

    മറുപടിഇല്ലാതാക്കൂ
  9. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. (ഇ.അ.)

    മറുപടിഇല്ലാതാക്കൂ
  10. ഉഷാറായി നടക്കട്ടെ, പങ്കെടുക്കാനാവില്ല.
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്‍ഷാ അല്ലാ, വരാന്‍ ശ്രമിക്കുന്നു, കഥ ഒരെണ്ണം കയ്യില്‍ കരുതിയാല്‍ പോരേ? അതോ മുമ്പിനാലെ അയച്ച് തരണോ?

      ഇല്ലാതാക്കൂ
  11. നമ്മുടെ നാട്ടില്‍വെച്ച്..:( നാട്ടിലുണ്ടാവില്ല എന്നാലും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നാട്ടിലുണ്ടാവില്ല, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും കടലിന്നിക്കരെ ആയിപ്പോയില്ലേ.. എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  14. സാഹചര്യം അനുകൂലമാണെങ്കില്‍ ഞാനും കാണും ...!!

    മറുപടിഇല്ലാതാക്കൂ
  15. മീറ്റും,ഈറ്റും ഭംഗിയായി നടക്കട്ടെ.
    ആശംസകള്‍നേരുന്നു..!

    മറുപടിഇല്ലാതാക്കൂ
  16. എല്ലാം ഭംഗിയായി നടക്കാനും,എനിക്കവിടെ എത്തിച്ചേരാനും ആഗ്രഹം,പ്രാർത്ഥനകൾ.

    മറുപടിഇല്ലാതാക്കൂ
  17. ലീവ് കിട്ടിയാല്‍ ഞാനും...ഇന്‍ഷാ അല്ലാഹ്

    മറുപടിഇല്ലാതാക്കൂ
  18. ഒരു കാഴ്ചക്കാരനായി ഈ എളിയവനും ഉണ്ടാകും...ആശംസകൾ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  19. എന്റെ നാട്ടില്‍ വെച്ചിട്ടാണല്ലൊ.. ഇന്‍ഷാ അള്ളാഹ് ഞാനുമുണ്ടാവും..

    മറുപടിഇല്ലാതാക്കൂ
  20. ഞായറാഴ്ച മതിയായിരുന്നു

    മറുപടിഇല്ലാതാക്കൂ
  21. നാഗനൃത്തം ഉണ്ടാവുമോ.....?

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. ഈയിടെ മറ്റെവിടെയോ മീറ്റുണ്ടെന്നു പറഞ്ഞിട്ടു നടന്നില്ല. ഇത് ഉറപ്പാണോ?

    മറുപടിഇല്ലാതാക്കൂ
  24. നാട്ടിലുണ്ടാവില്ല.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സു നിറഞ്ഞ ആശംസകൾ. വരണം എല്ലാവരേയും കാണണം എന്നൊക്കെ ആഗ്രഹം ഉണ്ട്. ഇങ്ങു തെക്കു നിന്ന് വടക്കു വരെ വന്നെത്തുക ??????????
      വിശേഷങ്ങൾ എല്ലാം അറിയിക്കണേ...പ്രാർഥിക്കാം

      ഇല്ലാതാക്കൂ
  25. എല്ലാ ആശംസകളും ഉണ്ട്..
    സാന്നിധ്യം ഉറപ്പില്ല. നാട്ടിലെത്തിയാല്‍ തീര്‍ച്ചയായും ഉണ്ടാകും..
    സൌഹൃദങ്ങള്‍ വളരട്ടെ ..

    മറുപടിഇല്ലാതാക്കൂ
  26. ¸.·’★¸.·’★*·~-.¸-(★ നാട്ടിലുണ്ടാവില്ല..
    എല്ലാ ആശംസകളും..!! ★)-,.-~*¸.·’★¸.·’★

    മറുപടിഇല്ലാതാക്കൂ
  27. ഇ-സര്‍ഗ സംഗമത്തിന് എന്റെ എല്ലാ ആശംസളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  28. ആശംഷകള്‍ വരാന്‍ കഴിയില്ല

    മറുപടിഇല്ലാതാക്കൂ
  29. ഇതിപ്പോൾ കമന്റിട്ടവർ ആരും വരുന്ന ചേലില്ലല്ലോ!

    മറുപടിഇല്ലാതാക്കൂ
  30. മുന്നിലത്തെ ഒരു കമന്റിൽ ഫേസ്ബുക്കിലെ മാ ഗ്രൂപ്പിലെ ഒരു മെമ്പെർ പറയ്യുന്നു ഇതു മാ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ആണെന്ന്.
    നാമൂസിന്റെ ഫോൻ വഴി അറിഞ്ഞ പ്രകാരം ഇതൊരു സൈബർ കൂട്ടായ്മയായാണ് മനസ്സിലാക്കിയത്

    ഇനി മാഗ്രൂപ്പിന്റെ, ഗ്രൂപ്പ് ("വൺ മാൻ")ഷോ ആണ് അജണ്ട എങ്കിൽ സോറി ഞാനില്ലാ 'മാഗ്രൂപ്പ് മീറ്റിന്'.

    മീറ്റ് നടത്തിപ്പുകാരിൽ നിന്ന് സ്ഥിതീകരണം ആഗ്രഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൂതറ വരില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം. മറ്റു മീറ്റുകളിലും ഈ സഹകരണം പ്രതീക്ഷിക്കുന്നു. :)

      വരില്ലെന്ന് പറഞ്ഞു ആശിപ്പിച്ചിട്ടു അവസാനം വന്നു നിരാശപ്പെടുത്തരുത്‌.

      ഇല്ലാതാക്കൂ
    2. ഗ്രൂപ്പ് അഥവാ കൂട്ടം എന്ന് പറഞ്ഞാല്‍ "വണ്‍ മാന്‍" എന്നല്ലല്ലോ അല്ലല്ലോ ഹാഷിം അര്‍ത്ഥം ..ഒരു പക്ഷെ അതില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആളുകള്‍ നടത്തുന്ന എന്തെങ്കിലും Show കാണുമായിരിക്കും :)

      ഇല്ലാതാക്കൂ
    3. ഈ Group show പരിപൂര്‍ണ്ണം ആയി സംഘടിപ്പിക്കുന്നത് മ ഗ്രൂപ്പ്‌ ആണ് ..പക്ഷെ അതില്‍ സൈബര്‍ എഴുത്ത് നടത്തുന്ന ആര്‍ക്കു വേണമെങ്കിലും മര്യാദ പൂര്‍വ്വം പങ്കെടുക്കാം ..ശ്രീ ഹാഷിമിനും

      ഇല്ലാതാക്കൂ
    4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
  31. @ രമേശ്‌ അരൂര്‍,

    >>> മര്യാദ പൂര്‍വ്വം പങ്കെടുക്കാം <<< എന്ന് താങ്കൾ പറഞ്ഞതു മീറ്റ് നടത്തിപ്പുകാരിൽ ഒരാളായി ആണെന്ന് തോനുന്നതിനാൽ ചോദിക്കട്ടെ,
    മീറ്റിൽ പങ്കെടുക്കാനുള്ള 'മിനിമം മര്യാദ' എന്താണെന്ന് പറഞ്ഞു തന്നാലും.

    പ്രസ്തുത ഗ്രൂപ്പിനെ ഇഷ്ട്ടമല്ലാത്തതിനാലും ആ ഗ്രൂപ്പിൽ ഇല്ലാത്തതിനാലും ഗ്രൂപ്പ് താല്പര്യപ്പെടുന്ന 'മര്യാദ' എന്തെന്ന് അറിവില്ലാ. മീറ്റിനു പങ്കെടുക്കാനുള്ള ഗ്രൂപ്പിന്റെ മര്യാദാ നിലവാരം അറിയാൻ താല്പര്യപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരാള്‍ മര്യാദ ക്കാരന്‍ ആണ് എന്ന് സ്വാഭാവിക പ്രതികരണം ഉണ്ടാകുന്നത് അയാള്‍ ആവശ്യം ഇല്ലാതെ അലമ്പും തര്‍ക്കവും കുതര്‍ക്കവും ഉണ്ടാക്കാത്ത ആള്‍ എന്നാണു ..ഞാന്‍ ബൂലോകത്ത് വന്നിട്ട് മൂന്നു വര്ഷം ആകുന്നു ..ഇതിനിടയില്‍ ബൂലോകത്തെ നിരവധി തര്‍ക്കവും വിവാദവും അലമ്പുണ്ടാക്കലും കണ്ടു ,,മിക്കവയും അനാവശ്യവും ചുമ്മാ ആളാകാന്‍ വേണ്ടി ഉള്ളതും ആയിരുന്നു ..അതിന്റെയൊക്കെ ഒരറ്റത്ത് മിക്കവാറും എന്റെ സുഹൃത്തായ ശ്രീ കൂതറ ഹാഷിം എന്ന ബഹുമാന്യ വ്യക്തിയുടെ പേരും കണ്ടിരുന്നു ...മര്യാദയുടെ മാനദണ്ഡം ഏതായാലും ബൂലോകത്തെ ഈ പ്രവണതകള്‍ ആണ് എന്ന് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ..പണ്ടത്തെ ചില ഉടക്ക് അളിയന്മാരെ പോലെ എന്തിലും ഏതിലും കയറി വന്നു തര്‍ക്കവും വിവാദവും ഉണ്ടാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള ഏര്‍പ്പാട് അല്ല .. :))

      ഇല്ലാതാക്കൂ
    2. @ രമേശ്‌ അരൂര്‍,
      ആവശ്യവും അവനാവശ്യവും ആപേക്ഷികം മാത്രം.. :)
      പിന്നെ... ഈ ഇട്ടാവട്ട ബ്ലോഗ് ലോകത്ത് ഉണ്ടാവുന്ന അഭിപ്രായ വിത്യാസങ്ങളിൽ എനിക്ക് എന്റേതായ കാഴ്ച്ചപ്പാടുണ്ട്. ഫ്രെണ്ട്ഷിപ്പിന്റെ പേരിലോ കൂട്ടുകെട്ടിന്റെ പേരിലോ അവ വളച്ചൊടിക്കാനോ പറയാതിരിക്കാനോ ഇന്നു വരെ ശ്രമിച്ചിട്ടില്ലാ.

      വെട്ടിത്തുറന്നു പറച്ചിലുകളെ അലമ്പായി കാണുന്നു എങ്കിൽ എനിക്കീ അലമ്പ് തീർച്ചയായും ഇഷ്ട്ടം തന്നെ, അത് എന്നിലെ അലമ്പായാലും എന്റെ ബ്ലോഗ് കൂട്ടുകാരിൽ നിന്നുള്ള അലമ്പായാലും. :)

      ഇല്ലാതാക്കൂ
  32. >>>> മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്" അതിന്റെ പ്രയാണത്തിലെ ആദ്യ വര്ഷം പിന്നിടുമ്പോള്‍ അതിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സൈബര്‍ എഴുത്തിടങ്ങളിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.<<<<

    കുക്കൂതറ ഇത് വായിച്ചല്ലോ. ഇനി കൂതറക്ക് തീരുമാനിക്കാം. കൂതറ വരണേ. കൂതറ ഇല്ലാതെ എന്തോന്ന് ബ്ലോഗ്‌ മീറ്റ്. :) ബൂലോകത്തെ സജീവ ബ്ലോഗര്‍ അല്ലെ. 2011 ജൂലായില്‍ എഴുതിയ ലാസ്റ്റ് പോസ്റ്റ്‌ ഇപ്പോഴും ആളുകള്‍ വായിച്ചു തീര്‍ന്നിട്ടില്ല. അതിനു ശേഷം മൂന്നാല് മീറ്റും കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Akbar,
      അതെ നടത്തിപ്പുകരിൽ നിന്ന് ഇതൊരു മാഗ്രൂപ്പ് മീറ്റ് അല്ലാ എന്നുറപ്പ് കിട്ടിയിരുന്നു ഈ പോസ്റ്റ് വായിക്കും മുമ്പ് തന്നെ. നടത്തിപ്പുകാരനായി രമേഷ് മാഷ് പറയുന്നു ഇതു ഗ്രൂപ്പ് മീറ്റ് തന്നെ എന്ന്, അല്ലെന്ന് ഉറപ്പു തന്ന നാമൂസിൽ നിന്നു തന്നെ മറുപടി പ്രതീക്ഷിക്കുന്നു.

      പിന്നെ ഇന്നു കാലത്ത് ഞാൻ പല്ലു തെക്കത്തതിനാൽ ഇനി തേക്കും വരെ ഫുഡ്ഡിനെ പറ്റി ഓർക്കരുത് ഫുഡ്ഡെന്ന് മിണ്ടരുന്ത് എന്ന ട്രാക്കും ഗ്രൂപിന്റെ മര്യദയിൽ ഉൾപ്പെടുന്നവയാണോ?? അറിയാൻ വേണ്ടി ചോദിക്കുന്നു. അറിയാൻ മാത്രം..!!

      താങ്കൾക്ക് ഇവിടെ (http://njanorupavampravasi.blogspot.com/2012/03/blog-post_11.html?showComment=1331659238238#c2332751278992718997) ആവാം ക്ലാരിഫിക്കെഷൻ. അന്നവിടെ കാടടച്ചു പുകമറ മാത്രേ കണ്ടുള്ളൂ.... (പകുതി പറഞ്ഞു വെച്ച ആ കമന്റ് സംവാദത്തിലാവാം ഇനി കൂടുതൽ ചർച്ച)

      ഇല്ലാതാക്കൂ
    2. ആയിരത്തില്‍ പരം മെമ്പര്‍ മാരുടെ ഒരു കൂട്ടായ്മയാണ് മ ഗ്രൂപ്പ്‌. എന്തോ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കിട്ടുന്ന അവസരത്തിലൊക്കെ ഗ്രൂപിനെ തെറി പറയാന്‍ മാത്രം വൈരാഗ്യം വെച്ച് പുലര്‍ത്തുന്ന കൂതറ ഇത്തരം സൌഹൃത കൂട്ടായ്മകളില്‍ വന്നു അലംബുണ്ടാക്കരുത്‌. അതിനൊക്കെ വേറെ എത്ര സ്ഥലങ്ങള്‍ കിടക്കുന്നു. അങ്ങോട്ട്‌ പോകൂ...

      (പണ്ട് ഒരു ബ്ലോഗ്‌ മീറ്റിനു കൂതറ നല്‍കിയ സംഭാവന ഓര്‍ത്ത്‌ കൊണ്ടാവും രമേശ്‌ അരൂര്‍ അലംബുണ്ടാക്കരുത്‌ എന്ന് പറഞ്ഞത്.)

      ഇല്ലാതാക്കൂ
    3. പല്ല് തേച്ചിട്ട് ഫുഡ്‌ അടിക്കുന്നതാണ് കേരളീയരുടെ മര്യാദ. പല്ല് തേക്കാതെ ഫൂഡിനെ പറ്റി സംസാരിച്ചാല്‍ വായ്‌ നാറ്റം ഉണ്ടാകും.

      ഇല്ലാതാക്കൂ
    4. താങ്കള്‍ പണ്ടെവിടെയോ ചര്‍ച്ച ചെയ്ത വെച്ചത് ചര്ച്ചിക്കലല്ല എന്റെ ജോലി. ആ നേരം കൊണ്ട് കഴിയുമെങ്കില്‍ ഒരു പോസ്റ്റ്‌ എങ്കിലും എഴുതിക്കൂടെ കൂതറെ. എഴുത്താണ് ബൂലോകത്ത് പ്രധാനം. അല്ലാതെ മീറ്റും ഫുഡ്‌ അടിക്കലും അത് കഴിഞ്ഞിട്ടേ ഉള്ളൂ. എഴുതുന്നവരുടെ സംഗമം ആണ്. ചര്ച്ചക്കാരുടെ സംഗമം അല്ല.

      ഇല്ലാതാക്കൂ
    5. >>>എഴുത്താണ് ബൂലോകത്ത് പ്രധാനം.<<<
      എന്നതിനോട് വിയോജിപ്പ്
      വായനയും വായനയിലെ വിലയിരുത്തലുകളും കഴിഞ്ഞെ എഴുത്തിനെ വിപുലീകരിക്കൻ കഴിയൂ.. വായനയിൽ സജീവമായ ബ്ലോഗ് പ്രൊഫൈൽ പോലും ഇല്ലാത്ത ഒത്തിരി പേരെ നേരിട്ടറിയാം
      എനിക്കിന്നും വായനയും അതിലെ ചർച്ചകൾക്കും തന്നെ ഇഷ്ട്ടം, സമയത്തിനനുസരിച്ച് നന്നായി തന്നെ അവ നടക്കുന്നു.

      (ഈ മീറ്റ് പോസ്റ്റിൽ തർക്കിക്കാൻ ഞാനില്ലാ, എന്റെ ധാരണകളെ മനസ്സിലാക്കാനോ തിരുത്താനോ തല്പര്യമെങ്കിൽ മാഗ്രൂപ്പിന്റെ ബ്ലോഗിലാവാം അവ)
      പരസ്പര ബഹുമാനത്തിലൂന്നിയ ചർച്ചക്ക് പൂർണ്ണ അർഥത്തിൽ തയ്യാർ

      ഇല്ലാതാക്കൂ
    6. >>ഈ മീറ്റ് പോസ്റ്റിൽ തർക്കിക്കാൻ ഞാനില്ലാ,.<<<<..കൊട് കൈ അതാണ്‌ വേണ്ടത്. ആദ്യം തന്നെ അനാവശ്യ പരാമര്‍ശവുമായി ചൊറിഞ്ഞത് എന്തിനായിരുന്നു എന്ന് കൂടി പറഞ്ഞിട്ട് പോകൂ....

      മീറ്റിനു വിളിച്ചാല്‍ വരിക. അല്ലാതെ അത് ആര് നടത്തുന്നു എന്നൊക്കെ നോക്കി ഉറപ്പു വരുത്തിയിട്ടേ വരൂ എന്നൊക്കെ പറഞ്ഞാല്‍ സൗഹൃദം അല്ല വിഷയം. പഴയ കോമ്പ്ലക്സ് തീര്‍ക്കലാണ് ഉദ്ദേശം എന്ന് വരും.

      ഇല്ലാതാക്കൂ
    7. @@koothra Hashim :<> വായിക്കാന്‍ ഉള്ളത് എവിടെ നിന്ന് വരും ? അത് സ്വയം പൊട്ടി മുളച്ചു ഉണ്ടാകുന്നതല്ലല്ലോ ..ആരെങ്കിലും എഴുതിയാലേ അത് വായിക്കാനും വിലയിരുത്താനും ചര്‍ച്ചിക്കാനും പറ്റൂ ..അപ്പോള്‍ എഴുത്ത് ഉണ്ടായതിനു ശേഷമാണ് വായന ഉണ്ടായത് ,,എഴുത്തും എഴുത്തുകാരും ഇല്ലെങ്കില്‍ വായനക്കാര്‍ ഉണ്ടോ ?

      ഇല്ലാതാക്കൂ
    8. >>>വായനയും വായനയിലെ വിലയിരുത്തലുകളും കഴിഞ്ഞെ എഴുത്തിനെ വിപുലീകരിക്കൻ കഴിയൂ..<<<<< ഹ ഹ ഹ. "വിഫുലീകരണം" എന്ന് നടക്കും.

      ഇല്ലാതാക്കൂ
    9. @ രമേശ്‌ അരൂര്‍
      കമന്റുകളെ വാക്കു തർക്കമായി എടുക്കാതെ ആശയ സംവാദമായി എടുക്കുമെന്ന് തന്നെ കരുതട്ടെ..

      മലയാളം ബ്ലോഗുകളിൽ വായനക്കാരുടെ പകുതി പോലും എഴുത്തുകാരില്ലാ എന്ന് ആദ്യമേ ഓർമിപ്പിക്കട്ടെ..!!
      ഇവ തിരിച്ചറിയാൻ ബെർളിയുടെ വായനക്കാരെ ഒന്നു ശ്രദ്ധികൂ.. അതിൽ എത്രപേർക്ക് ബ്ലോഗുണ്ടെന്ന് കാണൂ..,

      വായനയിലൂടെ മാത്രം കുറേ നാൾ പോയതിനു ശേഷാ ഞാൻ കഴിയും വിധം ചിലവ എഴുതാൻ ശ്രമിച്ചത്. മിക്ക ബ്ലോഗർമാരും ബ്ലോഗ് വായനയിലൂടെ കിട്ടിയ പ്രചോദത്തിൽ പോസ്റ്റ് എഴുതുതാൻ ശ്രമിക്കുന്നവരാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..

      ഇല്ലാതാക്കൂ
    10. @ Akbar,
      കൊഞ്ഞനം കുത്തി തോൽപ്പിക്കാനാണ് ശ്രമമെങ്കിൽ തീർച്ചയായും ഞാൻ തോറ്റിരിക്കുന്നു താങ്കൾക്ക് മുന്നിൽ... :)

      ഇല്ലാതാക്കൂ
    11. ഹ ഹ ഹ ഹ . ആരോഗ്യകരമായ ഒരു സംവാദത്തിനു പറ്റിയ ഒരു വിഷയം അല്ലല്ലോ ഇത്. അനാവശ്യമായി താന്‍ ഇവിടെ ചൊരിഞ്ഞു. ഇത്തരം ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ കൂതറേ..

      ഇല്ലാതാക്കൂ
    12. @@ഹാഷിം ഏതു കണക്കിന്റെ പിന്‍ ബലത്തില്‍ ആണ് ബ്ലോഗില്‍ എഴുതുന്നവരെക്കാള്‍ വായനക്കാരാണ് കൂടുതല്‍ എന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല ..ബെര്‍ളി ഇല്ലെങ്കില്‍ അപ്പോള്‍ വായന തന്നെ നിന്ന് പോകുമല്ലോ ..ബെര്‍ളിയെയും വള്ളിക്കുന്നിനെയും പോലുള്ളവരെ ഉദാഹരണമായി എടുക്കരുത് ..അവര്‍ ഒഴികെ.... പരസ്പരം വായിച്ചു കമന്റ് ഇട്ടും ഇടാതെയും പോകുന്ന ബ്ലോഗര്‍മാര്‍ തന്നെയാണ് അധികവും ...പത്തോ ഇരുപതോ ബ്ലോഗുകള്‍ സാമ്പിള്‍ ആയി എടുത്തു അതില്‍ എത്ര വായനക്കാര്‍ ബ്ലോഗര്‍മാര്‍ അല്ലാത്തവരുണ്ട് എന്ന് പറയാന്‍ കഴിയുമോ ? അഭിപ്രായങ്ങള്‍ പറയുന്നത് വഴക്കായി കരുതുന്നില്ല .....വായിക്കുന്നത് തന്നെ താങ്കള്‍ അടക്കം മെയില്‍ വഴി അയച്ചു കൊടുത്തും ചിലര്‍ സ്വയമേവ കാലു പിടിച്ചും കമന്റ് ഇടൂ എന്ന് യാചന നടത്തിയും ബ്ലോഗില്‍ എത്തിക്കുനവര്‍ ആണ് ..അവരും വായിച്ചു എന്ന് ഒരുറപ്പും ഇല്ല ..ബ്ലോഗൊക്കെ നല്ല വായനാ മാധ്യമം ആകാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കണം ..

      ഇല്ലാതാക്കൂ
  33. ഇ-സര്‍ഗ്ഗ സംഗമത്തിന് എന്‍റെ എല്ലാവിധ ആശംസകളും!!!

    മറുപടിഇല്ലാതാക്കൂ
  34. അക്ബർ ഭായ്, ബ്ലോഗിലെ പ്പോസ്റ്റുകളുടെ എണ്ണമൊ കനമൊ വെച്ചല്ലല്ലൊ ബ്ലോഗേഴ്സിനെ ക്ഷണിക്കുന്നത്..അവസാന പോസ്റ്റ് ഇട്ടത് എന്നാണ് എന്നു നോക്കിയല്ല മ ബ്ലോഗേഴ്സിൽ ഒരാൾക്ക് അംഗത്വം കൊടുക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

    ഇത്രയും ബ്ലോഗേഴ്സ് പരസ്പരം പരിചയപ്പെടാനിടയായതിൽ, മ ബ്ലോഗേഴ്സ് എന്ന ഗ്രൂപ്പിനുള്ള സ്ഥാനം അവിതർക്കമാണ്.ആ ഒരു പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ടായിരിക്കും ഇതിന്റെ സംഘാടകർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും കരുതുന്നു.
    മ ഗ്രൂപ്പിന്റെ പ്രവർത്തനശൈലിയോടും നിയമാവലിയോടും വിയോജിപ്പുള്ളവർക്ക് അത് തുടരാനും സ്വന്തം പ്രവർത്തങ്ങൾ സംഘടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്.ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുക എന്നുള്ളത് തന്നെയായിരിക്കും എല്ലാവരുടെയും മുഖ്യലക്ഷ്യം എന്ന് കരുതുന്നു.ജനാധിപത്യം ഉള്ളിടത്ത് ഇതൊക്കെ സാധാരണമാണ്.ജനക്ഷേമം എന്ന പരമലക്ഷ്യം ഉള്ളപ്പോഴും വിവിധ പ്രവർത്തനശൈലിയും ആശയങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷികൾ സമൂഹത്തിൽ പ്രവർത്തിക്കുന്നത് പോലെ.പരസ്പരം ആദരവ് നിലനിർത്തുക എന്നുള്ളത് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്.രാഷ്ട്രീയ കക്ഷികൾ സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിക്കുമ്പോൾ മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കാറുണ്ട്. അവർ സംസാരിക്കുകയും ചെയ്യാറുണ്ട്. മ ബ്ലോഗേഴ്സിനോടുള്ള വിയോജിപ്പ് നിലനിർത്തികൊണ്ടു തന്നെ, കൂതറ ഹാസിമിനും, ഗ്രൂപ്പിനോട് വിയോജിപ്പുള്ളവർക്കും അംഗമല്ലാത്തവർക്കും എല്ലാം പങ്കെടുക്കാവുന്നതേയുള്ളു..ഒന്നുമില്ലെങ്കിലും, നാമൊന്നും വർഗ്ഗശത്രുക്കളൊന്നുമല്ലല്ലൊ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ viddiman,
      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.

      ഇല്ലാതാക്കൂ
  35. ക്ഷണിക്കാനും ക്ഷണിക്കാതിരിക്കാനും ഞാന്‍ ഇതിന്റെ സംഘാടകന്‍ ഒന്നും അല്ല. ഏതു സംരംഭത്തെയും അനാവശ്യ വിവാദങ്ങളിലേക്ക് കൊണ്ട് പോകുന്നതിനോട് യോജിപ്പില്ല. കൂത്രറയോട് വരണ്ടാ എന്ന് ആരെങ്കിലും പറഞ്ഞോ ആദ്യം. അയാള്‍ ആദ്യം ഇട്ട കമന്റ്‌ നോക്കൂ
    -----------------------------------
    കൂതറHashimܓ2012, ജൂണ്‍ 19 8:18 am
    ഫേസ് ബുക്കിലെ മലയാളം ബ്ലോഗേർസ് ഗ്രൂപ്പാണോ ഇതു??
    ആണെങ്കിൽ... (ഞാനറിഞ്ഞ)ഈ ഗ്രൂപ്പ് ആക്റ്റിവിറ്റീസിനോടുള്ള എതിർപ്പ് നിലനിർത്തികൊണ്ട് തന്നെ പറയട്ടെ
    ബ്ലോഗ് മീറ്റ് എന്ന രീതിയിൽ തീർച്ചയായും 'ഈ'സംഗമത്തിൽ പങ്കെടുക്കും
    -----------------------------------

    ഇങ്ങിനെ പറഞ്ഞിട്ടാണോ ഒരാള്‍ ഒരു നല്ല സംരംഭത്തിന് അറിയിപ്പ് നല്‍കേണ്ടത്. ? എതിര്‍പ്പുകള്‍ അതിന്റെ വേദിയില്‍ ഉന്നയിക്കണം എന്നെ ഞാനും പറഞ്ഞുള്ളൂ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗർ എന്ന നിലയിൽ മാത്രേ മീറ്റിൽ പങ്കെടുക്കൂ. വന്നവരെല്ലാം മാഗ്രൂപ് വക്താക്കൾ എന്ന രീതിയിൽ വ്യാഖ്യാനിക്കപെടാതിരിക്കാൻ വേണ്ടി ആ ഗ്രൂപ്പിനോടുള്ള വിയോജിപ്പ് എനിക്ക് ആദ്യ കമന്റിൽ പറഞ്ഞേ ഒക്കുമായിരുന്നുള്ളൂ.

      ബ്ലോഗിലെ വിഷയങ്ങൾ പരയാനുള്ള എന്റെ വേദി ബ്ലോഗിലെ കമന്റ് ബോക്സാണ്. എല്ലാ ബ്ലോഗർമാരും അതു തുറന്നു വെച്ചിരിക്കുന്നതും പറയാനുള്ളവ അതുപോലെ അറിയാൻ തന്നെ എന്നു കരുതുന്നു.
      നന്മ മാത്രെ ഉള്ളൂ എന്ന് പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ കമന്റ് ബോഗിലൂടെ നടക്കുന്ന വിയോജിപ്പിനെ അല്ലെങ്കിൽ ചർചയെ എന്തിനു നാം പേടിക്കണം?!!

      ഇല്ലാതാക്കൂ
    2. വരുന്നവര്‍ മിക്കവരും മ ഗ്രൂപ്പ്‌ വക്താകള്‍ തന്നെ ആവും. കൂതറ സൌകര്യം ഉണ്ടെങ്കില്‍ മതി. ഒരു നിര്‍ബന്ധവും ഇല്ല.

      ഇല്ലാതാക്കൂ
    3. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. വരാതിരുന്നൂടെ. ന്ഹെ വല്ലതും പറഞ്ഞോ...വരില്ലെന്നോ..എന്താ പറഞ്ഞെ..എന്നെ ആശിപ്പിക്കുകയാണോ..

      ഇല്ലാതാക്കൂ
    4. വരുന്നവര്‍ ഇനം തിരിച്ചു ഓരോ ബോര്‍ഡു എഴുതി കഴുത്തില്‍ കെട്ടി തൂക്കി ഇടാം ...മ ഗ്രൂപ്പ് മെമ്പര്‍ //അല്ലാത്ത ആള്‍ // യോജിപ്പ് ഉള്ളയാള്‍ // എതിര്‍ക്കുന്ന ആള്‍ // തിരിച്ചറിയാന്‍ എളുപ്പമാകുമല്ലോ ..അല്ലെങ്കില്‍ എല്ലാം മ ഗ്രൂപ്പുകാര്‍ ആണെന്ന് പറഞ്ഞു പരത്തി കളയും ഈ സംഘാടകര്‍ :))))

      ഇല്ലാതാക്കൂ
  36. ഞാൻ ഓഗസ്തിലെ നാട്ടിലെത്തൂ… :(
    ബ്ലോഗ് മീറ്റിന് എല്ലാവിധ ആശംസകളും!!!

    മറുപടിഇല്ലാതാക്കൂ
  37. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. കൂതറയടക്കം എല്ലാവര്ക്കും പങ്കെടുക്കാം എന്ന് ഞാന്‍ പറഞ്ഞതായി ഇതിനാല്‍ ബോധ്യപ്പെടുത്തുന്നു. :)

    മറുപടിഇല്ലാതാക്കൂ
  38. ആരൊക്കെ വരുമെന്നു വ്യക്തമാക്കുന്ന കമന്റുകൾ ഒന്നുമില്ലല്ലോ. എല്ലാവരും ആശംസ നേർന്നു പോകുകയാണല്ലോ. ബ്ലോഗ് മീ‍റ്റുകൾ ആരു സംഘടിപ്പിച്ചാലും അത് നല്ലതുതന്നെ. ബ്ലോഗിലെ “ശത്രുക്കളും“ “മിത്രങ്ങളും” ഒത്തിരുന്ന് ഫൂഡടിക്കുന്നതിലും ഫോട്ടോ പിടിക്കുന്നതിലും സൌഹൃദപ്പെടുന്നതിലും വലിയ സന്തോഷമെന്താണുള്ളത്? കഴിയുന്നവരൊക്കെ പങ്കെടുക്കുക. എന്റെ കാര്യം പറയാറായിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  39. വരണമെന്ന് ആഗ്രഹമുണ്ട് പക്ഷെ കഫീല്‍ വിടുന്നില്ല ..ഇനി വിട്ടാലും ടിക്കറ്റ്‌ കിട്ടാനില്ല ,, ആര്‍ക്കും സഹായിക്കാം,3200 റിയാലാണ് റിട്ടേണ്‍ ടിക്കറ്റ്‌
    --------------------------------
    ആശംസകള്‍ സര്‍ഗ്ഗ സംഗമത്തിന് ,,വിശദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ,,

    മറുപടിഇല്ലാതാക്കൂ
  40. ഇ-സര്‍ഗ സംഗമത്തിന് എന്റെ എല്ലാ ആശംസളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  41. @-koothra

    വാസ്തവത്തില്‍ എന്താ കൂതറേ നിന്റെ പ്രശ്നം. പണ്ടെങ്ങോ മലയാളം ഗ്രൂപ്പ്‌ ഒലിപ്പീരു ഗ്രൂപ്പ്‌ ആണ് എന്നത് എല്ലാം കൂതറ കണ്ണിലൂടെ കാണുന്ന നീ എവിടെയോ ഗമന്റി. അതിനു ഗ്രൂപ്പില്‍ ഉള്ളവര്‍ മറുപടിയും പറഞ്ഞു. ഒരു വര്ഷം മുമ്പ് നടന്ന ഈ സംഭവം താന്‍ ഇപ്പോഴും ഒരു വൈരാഗ്യമായി കൊണ്ട് നടക്കയാണോ. അയ്യേ....ഇതാണോ ബൂലോക സൗഹൃദം. ഒരു വിഷയം കഴിഞ്ഞാല്‍ അത് വിടണ്ടേ. അതിനു തയാറല്ല എങ്കില്‍ ചിലതൊക്കെ ഓര്‍മ്മിച്ചു നമുക്ക് ഓര്‍മ്മിച്ചു എടുക്കേണ്ടി വരും.

    മോന്‍ മീറ്റില്‍ വരുന്നില്ലെങ്കില്‍ വരണ്ടാ.....ആരാ ഇവടെ നിര്‍ബന്ധിച്ചത്. ഇനി ഈ വകയില്‍ കുറച്ചു പബ്ലിസിറ്റി ആണ് ആവശ്യമെങ്കില്‍ ആയിക്കോളൂ....

    മറുപടിഇല്ലാതാക്കൂ
  42. ഹഹഹ.....
    ഞാനപ്പഴേ പറഞ്ഞതാ.. കേൾക്കൂലാ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരെങ്കിലും മുന്നില്‍ നിന്നാല്‍ മാത്രമല്ലേ ഒരു മീറ്റ് ഉണ്ടാകൂ. അത് ഗ്രൂപ്പ് ആകാം, വ്യക്തി ആകാം വ്യക്തികളാകാം. ഇവിടെ ശ്രദ്ധിക്കേണ്ടത് ക്ഷണം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ്. ഇന്ന ഗ്രൂപ്പ്കാര്‍ക്ക് മാത്രം അല്ലെങ്കില്‍ ഇന്നവര്‍ക്ക് മുന്‍‌ഗണന നല്‍കുന്നതാണ് എന്ന് ലക്ഷമണ രേഖ വരച്ചിട്ടുണ്ടെങ്കില്‍ അത് ഒരു ബ്ലോഗ് മീറ്റല്ല ഒരു സംഘടനയുടെ കൂടി ചേരല്‍ മാത്രം എന്ന് കണക്കാക്കേണ്ടി വരും.
      ഈ മീറ്റിനു അപ്രകാരം ഒരു രേഖ വരച്ചതായി എന്റെ അറിവില്‍ ഇല്ല.
      ഏതിന്റെയും നല്ല വശം മാത്രം കാണുക. നമ്മള്‍ ബ്ലോഗേര്‍സ് ഒരിടത്ത് കൂടി ചേരുന്നു, സൌഹൃദം പങ്കിടുന്നു അത്രമാത്രം എന്ന് കരുതുക. അതില്‍ നടത്തിപ്പുകാര്‍ താന്‍ പോരിമ കാണിക്കരുത്,ക്ഷണിക്കപ്പെട്ടവര്‍ കുറ്റം ചൂണ്ടിക്കാണിക്കാനും നില്‍ക്കരുത്(വിമര്‍ശം ആകാം)
      ബ്ലോഗ് ലോകം നില നില്‍ക്കണം, അത് വിശാലമാക്കണം അത് മാത്രമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. അത് നമ്മുടെ എല്ലാവരുടെയും നിലനില്‍പ്പിന്റെ പ്രശ്നവും കൂടിയാണ് എന്നും വിചാരിക്കുക.

      ഇവിടെ ഈ മീറ്റിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ധാരാളം ജോലി ഇനിയുമുണ്ട്. മീറ്റില്‍ വരാന്‍ ഇത് വരെ സമ്മതിച്ചവരുടെ ലിസ്റ്റ് തയാറാക്കി പബ്ലിഷ് ചെയ്യണം. മീറ്റിനെ സംബന്ധിച്ച് കൂടുതല്‍ പരസ്യം കൊടുക്കണം തുടങ്ങി ധാരാളം ജോലികള്‍ ചെയ്യാന്‍ കിടക്കുന്നു. ഇതൊന്നും ചെയ്യാതെ തര്‍ക്ക കുതര്‍ക്കങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
      ഏതൊരാള്‍ക്കും അയാളുടെ അഭിപ്രായം അറിയിക്കാന്‍ സ്വാതന്ത്രിയമുണ്ട്. മീറ്റിനു പ്രതിബന്ധമുണ്ടാക്കാത്ത ഏതൊരു വിമര്‍ശനങ്ങളും മീറ്റ് നടത്തിപ്പുകാര്‍ പിന്നീട് മറുപടി പറയാനായി മാറ്റി വെക്കുകയും ഇപ്പോള്‍ മീറ്റ് കാര്യത്തില്‍ മാത്രം ശ്രദ്ധ ഊന്നുകയും ചെയ്യുന്നതാണ് അഭികാമ്യം എന്നെനിക്ക് തോന്നുന്നു.
      മീറ്റിനു പ്രതിബന്ധമുണ്ടാക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളോ വിമര്‍ശനങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ കൂട്ട ചര്‍ച്ചകള്‍ക്ക് ശേഷം പരിഹാരം കണ്ടെത്തുകയും ചെയ്യണം.ചെറായി മീറ്റില്‍ അങ്ങിനെ ഒരു നിര്‍ദ്ദേശം വരുകയും ക്രിയാത്മകമായ മാറ്റം വരുത്തി മീറ്റ് ഭംഗിയായി നടത്തുകയും ചെയ്തത് ഈ സമയം സ്മരിക്കുന്നു.
      ബൂലോഗത്തെ മൊത്തം ലാക്കാക്കിയാണ് ഈ മീറ്റ് നടത്തുന്നതെന്ന് നാമൂസിന്റെ അറിയിപ്പില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഗ്രൂപ്പ് ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് എല്ലാവരും മീറ്റ് വിജയിപ്പിക്കാന്‍ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
    2. >>>ബ്ലോഗ് ലോകം നില നില്‍ക്കണം, അത് വിശാലമാക്കണം അത് മാത്രമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. അത് നമ്മുടെ എല്ലാവരുടെയും നിലനില്‍പ്പിന്റെ പ്രശ്നവും കൂടിയാണ് എന്നും വിചാരിക്കുക.<<<

      ശരീഫ് ഭായ് പറഞ്ഞതാണ് ശരി. ബൂലോകം നില നില്‍ക്കണം. സൌഹൃദങ്ങളും. എല്ലാറ്റിന്റെയും നല്ല വശങ്ങള്‍ കാണാന്‍ ശ്രമിക്കുക. നശിപ്പിക്കാന്‍ എളുപ്പമാണ്. നിര്‍മ്മിക്കാനാണ് പാട്. കൊണ്ടോട്ടി മീറ്റിനു ബ്ലോഗര്‍മാരുടെ കൂടി ചേരല്‍ എന്നതിനപ്പുറം മറ്റൊരര്‍ഥം ഉണ്ട് എന്ന് തോന്നുന്നില്ല. അതിനു ഒരു നിമിത്തമായി മ ഗ്രൂപ്പിന്റെ വാര്‍ഷികം വന്നു എന്നതാവാം ശരി. അത് ഒരു ഇഷ്യൂ ആക്കാന്‍ ശ്രമിക്കാതെ കഴിയുന്നവര്‍ (താല്പര്യം ഉള്ളവര്‍) പങ്കെടുത്താല്‍ മറ്റൊരു സ്നേഹ സംഗമത്തിന്റെ നല്ല നിമിഷങ്ങള്‍ കൂടി ഓര്‍മ്മകളില്‍ സൂക്ഷിക്കാം. അത്ര മാത്രം.

      ഇല്ലാതാക്കൂ
  43. ഇവിടെ ഇങ്ങനെയൊരു ചര്‍ച്ച നടക്കുന്നത് ശ്രദ്ധിക്കാഞ്ഞല്ല; ഇടപെടുന്ന കാര്യത്തില്‍ ചെറുതല്ലാത്ത മടി ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. ഒരുപക്ഷെ, ഇത്തരം ചര്‍ച്ചകളുടെ റിസല്‍ട്ടിനെ ചൊല്ലിയുള്ള മുന്‍ വിധിയുമാകാം. കാരണം, ഇവിടെ പരാമര്‍ശന വിധേയമായ വിഷയം നേരത്തെയും പലയിടങ്ങളിലായി ചര്ച്ചക്കെടുക്കുകയും അവ അവകളുടെ 'സ്വഭാവം' കാണിക്കുകയും ചെയ്തിട്ടുള്ളതാണ്‌. അതുകൊണ്ടുതന്നെ, ഈ കേവല സ്വഭാവത്തിലുള്ള ചര്‍ച്ചകള്‍ക്കും അപ്പുറം മീറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കാര്യങ്ങളില്‍ സജീവമാകുന്നതിനെ ചൊല്ലിയുള്ള ആലോചനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നു. പ്രിയപ്പെട്ടവരുടെ ശ്രദ്ധയും ഇത്തരുണത്തില്‍ ക്ഷണിക്കുന്നു.

    ശ്രീ ശരീഫ് കൊട്ടാരക്കര പറയുന്നത് തന്നെയാണ് ഇതിന്റെ പ്രഥമ താത്പര്യം. എങ്കിലും, സാധ്യമായ തലത്തില്‍ നിന്നുകൊണ്ടുള്ള ചില‍ വ്യത്യസ്തതകള്ക്കായ് ശ്രമിക്കുന്നുണ്ട്. പങ്കെടുക്കുന്നവരുടെ സഹകരണംകൊണ്ടും പങ്കാളിത്തംകൊണ്ടും മാത്രം പുതിയ ഭാവം കൈവരിക്കുന്ന ഒന്ന്. ആളുകളുടെ ശ്രദ്ധയും ഔത്സുക്യവും ഈ വിധം സജീവമാകട്ടെ എന്നാഗ്രഹിക്കുന്നു.;

    പിന്നെ, ഈ സംഗമം ‍ ബ്ലോഗര്‍മാരുടെ മാത്രമല്ല; അഥവാ, അങ്ങനെ ചുരുക്കുന്നില്ല. ഗ്രൂപ്പെന്നോ ബ്ലോഗെന്നോ ഏതാനും വ്യക്തികളെന്നോ ഉളള യാതൊരുവിധ വിവേചനമോ പരിഗണനയോ കൊണ്ടോട്ടിയില്‍ നടക്കുന്ന ഈ മീറ്റിനില്ല. ഇതിന്റെ സംഘാടനത്തില്‍ ആര്‍ക്കും സഹകരിക്കാം.. പരിപാടിയില്‍ എല്ലാതരം ആളുകളുടെയും പങ്കാളിത്തമാണ് സംഗമം താത്പര്യപ്പെടുന്നത്. ചുരുക്കത്തില്‍, സൈബര്‍ ഇടങ്ങളില്‍ ഇടപെടുന്ന ആരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ മീറ്റ് വിശാലമാണ്. കഴിവതും ആളുകളിലേക്ക് ഈ വിവരം എത്തിച്ചുകൊണ്ട് നമ്മുടെ പരിപാടികള്‍ വിജയിപ്പിക്കാനാവുന്നത് ചെയ്യണമെന്നപേക്ഷിക്കുന്നു.

    {അത്യാവശ്യം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന സ്ഥലസൗകര്യവും വൈദ്യര്‍ സ്മാരകത്തിനുണ്ട്. }

    മറുപടിഇല്ലാതാക്കൂ
  44. NJANUM PANKU CHERAAM.. kaaryangal ariyikkan ee mail id use cheyyunnathil thaalparyappedunnu.. mrashidap@gmail.com

    മറുപടിഇല്ലാതാക്കൂ
  45. ഈശ്വരാ.... 'കൂതറ' ഇത്രയ്ക്കും പ്രസിദ്ധിയായോ ?
    ആ ട്രൈനീക്കൂടി പണ്ട് ചുമ്മാ ഒലിപ്പിച്ചൂം കൊണ്ട് നടന്നിരുന്ന പയ്യനാ ! ഇപ്പ ആകെ ബൂലോക ഫേയ്മസായല്ലോ,കള്ളൻ.!

    മറുപടിഇല്ലാതാക്കൂ
  46. DEAR THANKALUDE E SHRAMATHINU NANMAKAL NERUNNU PANKEDUKKAAN AAGRAHAMUNDU PAKSHE SAHACHARYAM ANUVADIKKAATHTHATHIL VISHAMAMUNDU-ENNAALUM MANASSU NINGALKKOPPAMUNDU-NANMAKAL NERUNNU SNEHATHODE PRARTHANAYODE SHAMSU

    മറുപടിഇല്ലാതാക്കൂ
  47. അജ്ഞാതന്‍2012, ജൂൺ 27 5:18 AM

    ഈ സർഗ്ഗ സംഗമത്തിന് എലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  48. ആശംസകള്‍ നേരുന്നു .......... :))

    മറുപടിഇല്ലാതാക്കൂ
  49. ഇവിടെ ഇട്ട എന്റെ കമന്റ് എവിടെ....?ഇവിടെ തമ്മില്‍ തല്ലേഉള്ളോ ചോദിക്കാനും പറയാനും ആരുമില്ലേ എന്റെ കമന്റെവിടെ...?

    മറുപടിഇല്ലാതാക്കൂ
  50. അപ്പോ എല്ലാവരും തെളിഞ്ഞ മനസ്സോടെ കൊണ്ടോട്ടിക്കു പോരൂ!

    ആകെ കിട്ടുന്ന കുറച്ചു സമയം എല്ലാവർക്കും കൂടി സന്തോഷമായി കൂടാം.

    ആത്യന്തികമായി നമ്മളൊക്കെ എത്രയോ ചെറിയവർ; അതുകൊണ്ടു തന്നെ എത്രയോ നല്ലവർ!

    മറുപടിഇല്ലാതാക്കൂ
  51. ഈ സര്‍ഗ്ഗ സംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു... പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ട് .ഗുരുവായൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരിക എന്നതാണ് മുന്‍പിലുള്ള പ്രശ്നം .

    മറുപടിഇല്ലാതാക്കൂ