2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ജിദ്ദയിലെ ബ്ലോഗ്‌ മീറ്റ് 20 നു വ്യാഴാഴ്ച ,പങ്കെടുക്കുക .

 മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പ്‌ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ ഇരുപതിന് വ്യാഴാഴ്ച വൈകീട്ട് എട്ടു മുപ്പതിന് ഷറഫിയ്യയിലെ ടെസ്റ്റി ഓഡിട്ടൊരിയത്തില്‍   നടക്കുന്ന ബ്ലോഗേർസ്‌ മീറ്റിന്‌ അന്തിമ രൂപമായി. മലയാള ബ്ലോഗർമാരുടെ ആഗോള കൂട്ടായ്മയായ മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ ജിദ്ദാ ചാപ്റ്ററാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മീറ്റിൽ സംബന്ധിക്കും.
സമകാലിക സമൂഹത്തിൽ ബ്ലോഗുകളുടേയും ഓൺലൈൻ വായനയുടേയും പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ബ്ലോഗേർസ് മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും സ്വാധീനം വളരെ വലുതാണ്‌. പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവരാത്ത വിവരങ്ങളും വാർത്തകളും ബ്ലോഗുകളിലൂടെയും സോഷ്യൽ നെറ്റുവർക്കുകളിലൂടെയും പുറത്തുവന്നു വൻ വിസ്ഫോടനങ്ങൾ തന്നെ സൃഷ്ടിക്കപ്പെടുന്നത് പുതിയ കാഴ്ചയാണ്‌. അതിലുപരി മലയാള ഭാഷക്കും സാഹിത്യത്തിനും ഇത്തരത്തിലുള്ള മുന്നേറ്റം ഒരു മുതൽകൂട്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



ജിദ്ധയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ബ്ലോഗര്‍മാരും  മീറ്റിനു എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു പങ്കെടുക്കുന്നവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിച്ചു രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


0540406133 







2011, ഏപ്രിൽ 30, ശനിയാഴ്‌ച

യു. ഏ. ഇ. യിലെ ബൂലോഗരുടെ കുടുംബ സംഗമം മേയ് 6 ന് ...


സുഹൃത്തുക്കളേ,

അങ്ങനെ അവസാനം രണ്ടു വർഷത്തെ ഇടവേളക്കുശേഷം നമ്മൾ, 
യു. ഏ. ഇ യിലെ ബ്ലോഗ്ഗർമാർ മീറ്റുന്നു. ഈ വരുന്ന വെള്ളിയാഴ്ച, 
മേയ് ആറിനു ദുബായ്, കരാമയിലെ സബീൽ പാർക്കിൽ. ഒരു മീറ്റിന്റെ 
ഔപചാരികതകളില്ലാതെ, മുൻ നിശ്ചയിക്കപ്പെട്ട പരിപാടികളില്ലാതെ 
രാവിലെ ഒൻപതു മുതൽ നമ്മൾ ഒത്തുചേരുന്നു.

ബൂലോഗത്തെ മുൻ‌നിരക്കാരും, ഇളമുറക്കാരും മനസ്സും, ഹൃദയവും, ചിന്തകളും 
പങ്കുവെക്കുവാനായി കളിച്ചും, ചിരിച്ചും ഒപ്പം കാര്യങ്ങൾ പങ്കുവെച്ചും ഒരു ദിവസം. 
ഇവിടെ എഴുതി തയ്യാറാക്കിയ പരിപാടികളില്ല ... സംഘാടകരുടെ 
നിയന്ത്രണങ്ങളില്ല ... മറിച്ച്  അറിവുകളും, കഴിവുകളും, ചിന്തകളും 
നമുക്കു പങ്കു വെക്കാം. കളിച്ചും, ചിരിച്ചും, സംവദിച്ചും, സ്നേഹിച്ചു 
കലഹിച്ചും ഒക്കെ ഒരു ദിവസം.

ഈ ദിവസത്തെ നമുക്കോരൊരുത്തർക്കും എന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള 
ഒന്നാക്കി മാറ്റുവാൻ മീറ്റുകൾ നടത്തി പരിചയമുള്ളവരും, ബുലോഗത്തെ 
നിറസാന്നിധ്യങ്ങളുമായ തലമുതിർന്ന ബ്ലോഗ് സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും, 
ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

രാവിലെ 9 മുതൽ വൈകുന്നേരം 4-5 വരെയാണ് ഉദ്ദേശിക്കുന്നത്. സൂര്യനോടൊപ്പം 
നിഴലിന്റെ പച്ചപ്പ് നമ്മളും തേടേണ്ടി വന്നേക്കാമെങ്കിലും സബീൽ പർക്കിന്റെ 
ഗേറ്റ് നമ്പർ ഒന്നിലൂടെ നേരേ വരുമ്പോൾ കാണുന്ന ജാപ്പനീസ് മാതൃകയിലുള്ള 
മന്ദിരത്തിന്റെ സമീപമാണ് മീറ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യേണ്ടതുകൊണ്ട് നിങ്ങളുടെ പങ്കാളിത്തം,
 കൂടെ എത്രപേർ ഉണ്ടാകും എന്നതുൾപ്പടെ അടുത്ത ചൊവ്വാഴ്ചക്കു (മേയ് 3)
 മുമ്പു അറിയിക്കൂ. ഇവിടെ കമന്റായോ, താഴെയുള്ള നമ്പരുകളിലോ അറിയിക്കുക.

കഴിയുന്നത്ര ബ്ലോഗ് സുഹൃത്തുക്കളേ ഈ വിവരം അറിയിക്കുവാനും അവരുടെ 
പങ്കാളിത്തം ഉറപ്പാക്കുവാനും എല്ലാ സുഹൃത്തുക്കളും ശ്രമിക്കുമല്ലോ.


കൂടുതൽ വിവരങ്ങൾക്ക്:





ഷബീര്‍  വഴക്കോറത്ത്.  :‎ 055 9902247     Dubai 

അനില്‍ കുമാര്‍ സി പി    : 050 6212325    Dubai 


ഇസ്മായീല്‍ ചെമ്മാട്    : 055 6504052       Abu Dhabi


മുസ്തഫ (അഗ്രജൻ)       : 055 3271316

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

യു ഏ ഇ ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

പ്രിയപ്പെട്ടവരേ ..
മലയാളം ബ്ലോഗേര്‍സ്  ചങ്ങാതികളെ...


ഇപ്പോള്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്ന കാലം ,എഴുത്തിലൂടെയും ,വായനയിലൂടെയും അറിഞ്ഞ ,ഇപ്പോള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ പോലെയുള്ള കൂട്ടയ്മകളിലൂടെ വിരിഞ്ഞ ,മലയാളം ബ്ലോഗുലകത്തിലെ സൌഹാര്‍ദ കൂട്ടങ്ങള്‍ ഒത്തു ചേരുന്ന അവസരങ്ങള്‍ ,മലയാളം ബ്ലോഗേര്‍സിന്റെ നേതൃത്വത്തില്‍ സൌദിയില്‍ നടന്ന ജിദ്ദാ ബ്ലോഗേര്‍സ്  മീറ്റും, തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റും ,നമ്മുടെ ഇടയിലെ സൌഹൃദങ്ങള്‍ അരക്കിട്ടുറപ്പിച്ചു ,ഇപ്പോള്‍ ഇതാ മലയാളം ബ്ലോഗര്‍മാരില്‍ നല്ലൊരു വിഭാഗവും  കുടികൊള്ളുന്ന.യു ഏ ഇ യിലും വീണ്ടും ഒരു ബ്ലോഗേര്‍സ് മീറ്റ് എന്ന ആശയം ഉടലെടുത്തിരിക്കുന്നു ..ഇതൊരു തുടക്കം മാത്രം ..എങ്ങിനെ ,എവിടെ ,എന്നൊക്കെ തീരുമാനിക്കാനിരിക്കുന്നതെ  ഉള്ളൂ..ആദ്യ പടി എന്ന നിലയില്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന,തല്‍പരരായ ആളുകള്‍  താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുകയോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ കമന്റായി നമ്പരുകള്‍ നല്‍കുകയോ ചെയ്യുക .ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കാവുന്നതാണ്..


ശ്രീജിത്ത്‌  കൊണ്ടോട്ടി   :0503240188     Abhu Dhabi 

ഷബീര്‍ 
 വഴക്കോറത്ത്.  :‎055 9902247     Dubai 

അനില്‍ കുമാര്‍ സി പി    :050 6212325    Dubai 

ഇസ്മായീല്‍ ചെമ്മാട്       :0503271570       Abhu Dhabi 

ജിഷാദ്  ക്രോണിക്ക്       :0506620786     Dubai 

ജെഫു ജൈലാഫ്            :050 5724934    Dubai  

സുള്‍ഫിക്കര്‍                    :0507649459     Dubai 

ഫിറോസ്‌  സായിദ്         : 050-9510454   Abhu Dhabi 

ശ്രീക്കുട്ടന്‍ സുകുമാരന്‍     :‎ 055 2887329   Dubai 
   

ജിദ്ദാ മീറ്റിന്റെ ചിത്രങ്ങളും ..വിവരണങ്ങളും .ഇവിടങ്ങളില്‍ വായിക്കാം


പ്രിയമുള്ളവരേ ..
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ,ജിദ്ദയില്‍ വെച്ച് നടത്തിയ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്തര്‍ ബ്ലോഗേര്‍സ് മീറ്റിന്റെ വിശദമായ വിവരണങ്ങളും ,ചിത്രങ്ങളും,താഴെ കാണുന്ന ബ്ലോകുകളില്‍ വായിക്കാവുന്നതാണ് ..മീറ്റിനെ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ആളുകളോടും ,നമ്മുടെ എല്ലാ കൂട്ടുകാരോടും,ഇതിനെ മികച്ച ഒരു സംവിധാനം ഒരുക്കി ഈ മലയാള ബ്ലോഗുലകത്തിലെ തന്നെ എപ്പോഴും ഒര്മിപ്പിക്കപ്പെടുന്ന ഒരു മീറ്റ് ആക്കി തീര്‍ത്ത ഇതിന്റെ സംഘാടകരോടും ,നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേരില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.ഇനിയും ഇങ്ങനെയുള്ള സമര്‍പ്പണ സന്നദ്ധരായ ആളുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വളരെ ദൂരങ്ങള്‍ താണ്ടാന്‍ കഴിയും ,അതിനു എല്ലാവരും ഇനിയും സഹകരിക്കണം എന്നും അഭ്യര്‍ത്തിക്കുന്നു....

ഈ ലിങ്കുകളില്‍ പോയാല്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്..




MUHAMMED KUNJI
(http://kadalass.blogspot.com/2011/02/blog-post_25.html)

NOUSHAAD AKAMPAADAM
(http://entevara.blogspot.com/2011/02/blog-post_25.html)

SABI BAVA
(http://sabibava.blogspot.com/2011/02/blog-post_25.html)

SALEEM AIKKARAPPADI
(http://ayikkarappadi.blogspot.com/2011/02/blog-post.html)



2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ജിദ്ദാ ബ്ലോഗേര്‍സ് മീറ്റ് ഇന്ന് (24-02-11)ഒരുക്കങ്ങള്‍ തകൃതി......

സുഹൃത്തുക്കളെ,
മലയാളം ബ്ലോഗേര്‍സ് ജിദ്ദാ ചാപ് റ്റെറിന്റെ പ്രഥമ സമ്മേളനവും സൂപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങും
ഇന്ന് രാത്രി
8:30 നു ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡി റ്റോറി യത്തില്‍ നടക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഔദ്യോഗികമായി ക്ഷണിക്കുകയാണ്. സമാന്തര മീഡിയ രംഗം പരമ്പരാഗത കെട്ടുപാടുകളില്‍ നിന്ന് കുതറി മാറി പിടിച്ചു നിര്‍ത്താനാവാത്ത വേഗതയില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ് . വരുംകാലം സമാന്തര മീഡിയയുടെ കാലമായിരിക്കും. ഈ രംഗത്തേക്ക് പൊതു ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബ്ലോഗേര്‍സ് ജിദ്ദ ചാപ്റ്റര്‍ ഈ പരിപാടി സംഘടി പ്പിക്കുന്നത്. 'ജിദ്ദാ ബ്ലോഗേര്‍സ് ഒരു കിളി വാതില്‍ കാഴ്ച 'എന്ന പേരില്‍ ഒരു ബ്ലോഗ്‌ ഷോ കൂടി നടത്തുന്നുണ്ട് ഇന്നത്തെ പരിപാടിയില്‍. ജിദ്ദ ഇതുവരെ കണ്ടിരിക്കാനിടയില്ലാത്ത ഒരു അക്ഷര ലോകമായിരിക്കും ഇതിലൂടെ നിങ്ങള്ക്ക് മുമ്പില്‍ അനാവൃതമാക്കപ്പെടുക. ഗള്‍ഫ്‌ മാധ്യമം എഡിറ്റര്‍ കാസിം ഇരിക്കൂര്‍, മലയാളം ന്യൂസ്‌ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം സി.ഓ.ടി. അസീസ്‌ , ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, ഫായിദ അബ്ദുറഹ്മാന്‍,
ഗോപിനാഥ് നെടുങ്ങാടി, ടി.എച്ച് ദാരിമി, കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, മദീന ബ്ലോഗേര്‍സ് പ്രതിനിധി കള്‍ നൌഷാദ് കൂടരഞ്ഞി , നൌഷാദ് അകമ്പാടം, യാംബൂ പ്രതിനിധികള്‍ മനാഫ് മാസ്റ്റര്‍, അക്ബര്‍..
തുടങ്ങി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും .. നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു. ഇത് ഒരു ക്ഷണമായി സ്വീകരിക്കണമേ യെന്ന അഭ്യര്‍ത്ഥ നയോടെ....

ഉസ്മാന്‍ ഇരിങ്ങാട്ടിരി
പ്രസിഡന്റ്‌

സലിം ഐക്കരപ്പടി
സെക്രെട്ടറി

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ജിദ്ദ ബ്ലോഗേർസ് മിറ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തി


ജിദ്ദ: മലയാളം ബ്ലോഗേര്‍സ് ജിദ്ദ ചാപ്റ്റര്‍ മീറ്റും സൂപ്പര്‍ ബ്ലോഗര്‍ വള്ളിക്കുന്നിനെ ആദരിക്കലും വന്‍ വിജയമാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പരിപാടിക്ക് അന്തിമ രൂപമായി.... ഉസ്മാന്‍ ഇരിങ്ങാട്ടിരി ആധ്യക്ഷം വഹിച്ചു. സമദ് കാരാടന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ബഷീര്‍ വള്ളിക്കുന്ന്, മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍, അന്‍വര്‍ വടക്കാങ്ങര, റസാഖ് എടവനക്കാട്, അഷ്‌റഫ്‌ ഉണ്ണീന്‍ പൂക്കോട്ടൂര്‍, അബ്ദുള്ള സര്‍ദാര്‍, സൈനുല്‍ ആബിദ് പാലത്തിങ്ങല്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ജിദ്ദയിലെ എല്ലാ ബ്ലോഗുകളെയും പരിചയപ്പെടുത്തുന്ന ‘ബ്ലോഗ്‌ റോഡ്‌ ഷോ’ പരിപാടിയുടെ മുഖ്യ ആകര്‍ഷണ മായിരിക്കും. ഈ ഷോയില്‍ തങ്ങളുടെ ബ്ലോഗ്‌ പരിചയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ജിദ്ദയിലെ ബ്ലോഗര്‍മാര്‍ അവരുടെ ബ്ലോഗ്‌ ലിങ്കും പേരും താമസ സ്ഥലം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി. സഹിതം ജിദ്ദ മലയാളം ബ്ലോഗേര്‍സ് & റീഡേയ് സ് ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു പ്രിന്സാദ് പറായി അറിയിച്ചു. സലിം ഐക്കരപ്പടി സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:

സമദ് കാരാടന്‍ 0509391560
ഉസ്മാന്‍ ഇരിങ്ങാട്ടിരി 0559928984
സലിം ഐക്കരപ്പടി 0501844241
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ 0564928354
കൊമ്പന്‍ മൂസ 0540406133
പ്രിന്സാദ് പറായി 0507163883

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ജിദ്ദ ബ്ലോഗേർസ്‌ മീറ്റിന്‌ വിപുലമായ ഒരുക്കങ്ങൾ.

ജിദ്ദ: മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പ്‌ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന്‌ നടക്കുന്ന ബ്ലോഗേർസ്‌ മീറ്റിന്‌ അന്തിമ രൂപമായി. മലയാള ബ്ലോഗർമാരുടെ ആഗോള കൂട്ടായ്മയായ മലയാളം ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ ജിദ്ദാ ചാപ്റ്ററാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സൂപ്പർ ബ്ലോഗ്ഗർ അവാർഡ്‌ ജേതാവ്‌ ബഷീർ വള്ളിക്കുന്നിനെ ചടങ്ങിൽ ആദരിക്കും. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ മീറ്റിൽ സംബന്ധിക്കും.
സമകാലിക സമൂഹത്തിൽ ബ്ലോഗുകളുടേയും ഓൺലൈൻ വായനയുടേയും പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ബ്ലോഗേർസ് മീറ്റ്‌ സംഘടിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും സ്വാധീനം വളരെ വലുതാണ്‌. പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവരാത്ത വിവരങ്ങളും വാർത്തകളും ബ്ലോഗുകളിലൂടെയും സോഷ്യൽ നെറ്റുവർക്കുകളിലൂടെയും പുറത്തുവന്നു വൻ വിസ്ഫോടനങ്ങൾ തന്നെ സൃഷ്ടിക്കപ്പെടുന്നത് പുതിയ കാഴ്ചയാണ്‌. അതിലുപരി മലയാള ഭാഷക്കും സാഹിത്യത്തിനും ഇത്തരത്തിലുള്ള മുന്നേറ്റം ഒരു മുതൽകൂട്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ബ്ലോഗേർസ്‌ മീറ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പുതിയ ചപ്റ്റർ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ഷറഫിയ ഐ. ഐ.സി ഓഡിറ്റോറിയത്തിൽ ചേർന്ന ബ്ലോഗേർസ്‌ ഗ്രൂപ്പിന്റെ സമ്പൂർണ്ണ കൺവെൻഷനിലാണ്‌ ജിദ്ദ ബ്ലോഗേർസ്‌ മീറ്റ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.
ജിദ്ദാ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി സമദ്‌ കാരാടൻ (ചെയർമാൻ) ഉസ്മാൻ ഇരിങ്ങാട്ടിരി (പ്രസിഡണ്ട്‌) മുഹമ്മദ്കുഞ്ഞി വണ്ടൂർ അബ്ദുള്ള സർദാർ റസാഖ്‌ എടവനക്കാട്‌ (വൈസ്‌ പ്രസിഡണ്ടുമാർ) സലീം ഐക്കരപ്പടി (ജനറൽ സെക്രട്ടറി) കൊമ്പൻ മൂസ പ്രിൻസാദ് കോഴിക്കോട് (ജോയിന്റ്‌ സെക്രട്ടറിമാർ) ബഷീർ വള്ളിക്കുന്ന് (ട്രഷറർ) അൻവർ വടക്കാങ്ങര (പബ്ലിക്‌ റിലേഷൻസ്‌) അഷ്രഫ് ഉണ്ണീൻ(പ്രോഗ്രാം കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
സമദ്‌ കാരാടൻ കൺവെൻഷൻ ഉദ്ഘാടനം ചൈതു. ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷനായിരുന്നു. ബഷീർ വള്ളിക്കുന്ന്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ അബ്ദുള്ള സർദാർ റസാഖ്‌ എടവനക്കാട്‌ കൊമ്പൻ മൂസ പ്രിൻസാദ് കോഴിക്കോട് അൻവർ വടക്കാങ്ങര അശ്‌റഫ്ഉണ്ണീൻ സലീം കൂട്ടായി നജീബ് കൊടുങ്ങല്ലൂർ ഹംസ ചന്തക്കുന്നു ഷാജു ഇ.പി. സാജിദ് സിയാംകണ്ടം കെ.വി.നൌഷാദ് തുടങ്ങിയവർ സംസാരിച്ചു. സലീം ഐക്കരപ്പടി സ്വാഗതവും കൊമ്പൻ മൂസ നന്ദിയും പറഞ്ഞു.....

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ജിദ്ദാ മീറ്റ് ,കൂടിയാലോചനാ യോഗം നാളെ (12-02-11) ബ്ലോഗര്‍മാര്‍ പങ്കെടുക്കുക...

                  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരണത്തിനും സുപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങിന്റെ അവസാന തീരുമാനെടുക്കലിനും വേണ്ടി നാളെ 12-02-11 രാത്രി എട്ടു മണിക്ക് ശറഫിയ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറില്‍ യോഗം ചേരും. ജിദ്ദയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സമദ് കാരാടന്‍ പരിപാടി ഉദ് ഘാടനം ചെയ്യും. ഉസ്മാന്‍ ഇരിങ്ങാട്ടിരി ആധ്യക്ഷം വഹിക്കും. ബഷീര്‍ വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തും.. സലിം ഇ. പി. സ്വാഗതം ആശംസിക്കും. കൊമ്പന്‍ മൂസ കൃതജ്ഞത രേഖപ്പെടുത്തും. ജിദ്ദയിലെ എല്ലാ ബ്ലോഗേര്‍സും പരിപാടിയില്‍ സംബന്ധിക്കണമെന്ന്  അപേക്ഷിക്കുന്നു..


കൂടുതല്‍ വിവരങ്ങള്‍ ഈ നമ്പരുകളില്‍ വിളിച്ചാല്‍ ലഭിക്കും ..

  1. സലിം ഇ പി      : 0501844241 
  2. മുഹമ്മദ്‌ കുഞ്ഞി : 0564928354
  3. ഉസ്മാന്‍ ഇരിങ്ങട്ടിരി : 0559928984
  4. കൊമ്പന്‍ മൂസ  : ‎0540406133
  5. നൌഷാദ് അകംബാടം   : 0509704365
  6. നൌഷാദ കൂടരഞ്ഞി       : 0553376924

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ 'ജിദ്ദ മീറ്റ് 2011' പ്രഥമ കൂടിയാലോചനാ യോഗം നടന്നു.



03/02/11 നു ചേര്‍ന്നമലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ജിദ്ദ മീറ്റ് നടത്തുന്നതിന്റെ പ്രഥമ കൂടിയാലോചന യോഗത്തെക്കുറിച്ച് ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരി തയ്യാറക്കിയ റിപ്പോര്‍ട്ട്.




സുഹൃത്തുക്കളെ,
ജിദ്ദയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റ് വാര്‍ത്തയും റിപ്പോര്‍ട്ടും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളും എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. സലിം ഇ.പി. തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ആദ്ദേഹത്തിന്റെ ചില അസൌകര്യങ്ങളാല്‍, യോഗത്തില്‍ അധ്യക്ഷന്‍ വഹിച്ച വ്യക്തിയെന്ന നിലയില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, ജിദ്ദ മീറ്റ് വാര്‍ത്തകള്‍
പ്രഥമ കൂടിയാലോചന മീറ്റിംഗ് സംഘടിപ്പിച്ചു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ പ്രഥമ ബ്ലോഗ്‌ മീറ്റ്‌ എന്ന്
വിശേഷിപ്പിക്കാവുന്ന ജിദ്ദ മീറ്റ് യഥാര്ത്യമാക്കുക എന്ന മുഖ്യ
അജണ്ടയുമായി പ്രഥമ കൂടിയാലോചന യോഗം, നേരത്തെ അറിയിച്ചിരുന്ന പോലെ,
ജിദ്ദയിലെ ശറഫിയ പാര്‍കില്‍ വെച്ച് ഫെബ്രു.മൂന്നിന് വ്യഴായ്ച്ച രാത്രി
ഒമ്പതിന് തുടങ്ങുകയും അര്ദ്ധ രാത്രിയോളം നീളുകയും ചെയ്തു. നാം
പ്രതീക്ഷിച്ചിരുന്നതു പോലെ പത്തു ബ്ലോഗര്‍മാരും ഒരു ഫോലോവറും
സന്നിഹിതരായി.
ബ്ലോഗിലൂടെയും മലയാളം ബ്ലോഗേഴ്സ് ചാറ്റിലും മാത്രം കണ്ട് പരിചയിച്ച
മുഖങ്ങളെ നേരിട്ട് കാണാന്‍ സാധിച്ചത് എല്ലാവരിലും സന്തോഷം പരത്തി.
പരസ്പരം കെട്ടിപ്പിടിച്ചും, ഹസ്തനാദം ചെയ്തും കൊച്ചു കൊച്ചു
വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടും എല്ലാവരും കൂട്ടുകാരായി മാറിയത്
പെട്ടെന്നായിരുന്നു. ഓരോ ബ്ലോഗറെ കുറിച്ചും അപരന് നല്ല ബോധ്യം
ഉണ്ടായിരുന്നതിനാല്‍ പരിചയപ്പെടുത്തല്‍ പോലും ആവശ്യമായി വന്നില്ല
എന്നതാണ് സത്യം.

സലീം, ഇരിങ്ങാട്ടിരി, അബ്ദുള്ള സര്‍ദാര്‍. പ്രിന്സാദ് എന്നിവര്‍
ഒന്നിച്ചാണ് പാര്‍ക്കില്‍ എത്തിയത്. വഴിതെറ്റിപ്പോയ കുഞ്ഞിയെയും കൊണ്ട്
ശേഷം കൊമ്പനും എത്തി. തെച്ചിക്കൊടനും ഇളയോടനും പിന്നീട് കടന്നു വന്നു.
ഷാജു തനിച്ചെത്തി. നൌഷാദ് മീറ്റിംഗ് തുടങ്ങിയ ശേഷമാണ് എത്തിച്ചേര്‍ന്നത്.
വള്ളിക്കുന്നിന്റെ (നാട്ടുകാരനും കൂട്ടുകാരനും (സലീമിന്റെയും) ആയ
അബ്ദുല്‍ റസാക്ക്‌ ഫാമിലി സഹിതം പാര്‍ക്കില്‍ അവിചാരിതമായി
എത്തിയതായിരുന്നു.











പെങ്കെടുത്തവര്‍ :
1. ഉസ്മാന്‍ ഇരിങ്ങാട്ടിരി (http://iringattiridrops.blogspot.com/)
2. ഷംസുദ്ദീന്‍ തെച്ചിക്കോടന്‍ (www.shams-melattur.blogspot.com )
3. സലീം ഐക്കരപ്പടി (http://www.ayikkarappadi.blogspot.com/ )
4. കൊമ്പന്‍ മൂസയും (http://www.iylaseriaran.blogspot.com/)
5. അബ്ദുള്ള സര്ദാര്‍ (http://sardar-ramanattukara.blogspot.com/ )
6. ഷാനവാസ്‌ എളയോടന്‍ ( http://elayodenshanavas.blogspot.com/)
7. മുഹമ്മദ്‌ കുഞ്ഞി ( http://kadalass.blogspot.com/)
8. പ്രിന്സാദ് കോഴിക്കോട് (http://vayanakaaran.blogspot.com/)
9. ഷാജു ( http://adayalagal.blogspot.com/ )
10. നൌഷാദ് കെ.വി.( http://kvnaushad.blogspot.com/)
11. അബ്ദുല്‍ അസീസ്‌(ഫോല്ലോവേര്‍ പ്രതിനിധി)

തീരുമാനങ്ങള്‍ :
• മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, ജിദ്ദ ചാപ്റ്റര്‍ എന്ന പേര് സ്വീകരിച്ചു
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
• സ്ഥിരമായി ഒരു കമ്മിറ്റി വരുന്നത് വരെ ഒരു താല്‍ക്കാലിക സംവിധാനം എന്നാ
നിലയില്‍ ഒരു അഡുഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ഉസ്മാന്‍ ഇരിങ്ങാട്ടിരി (ചെയര്‍മാന്‍), സലീം ഐക്കരപ്പടി, കൊമ്പന്‍ മൂസ,
മുഹമ്മദ്‌ കുഞ്ഞി, തെച്ചിക്കോടന്‍ (കണ്‍വീനര്മാര്‍) ഭാരവാഹികള്‍ ആയും
മറ്റുള്ളവരെ എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ ആയും തിരഞ്ഞെടുത്തു.
• ബഷീര്‍ വള്ളിക്കുന്ന്, സമദ് കാരാടന്‍, ഹംസ തൂത എന്നിവരെയും കൂടുതല്‍
ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഒരു യോഗം
ഫെബ്രു.പന്ത്രണ്ടിന് ശനിയായ്ച്ച രാത്രി എട്ടു മണിക്ക് ശരഫിയ്യ ഇസ്ലാഹി
സെന്റര് ഓഡിറ്റോരിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. അവിടെ വെച്ച്
ബ്ലോഗ്‌ മീറ്റിന്റെ ദിവസവും സ്ഥലവും തീരുമാനിക്കുന്നതാണ്. പത്ര
സമ്മേളനവും അവിടെ വെച്ച് തീരുമാനിക്കും.
• ബ്ലോഗ്‌ മീറ്റും അതിനു മുന്നോടിയായി പത്ര സമ്മേളനവും നടത്തുന്നതിനു
വേണ്ട ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുക.
• പ്രഥമ ബ്ലോഗ്‌ മീറ്റിംഗ് പത്രങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ സലിം
ഐക്കരപ്പടിയെ ചുമതലപ്പെടുത്തി.

നിര്‍ദ്ദേശങ്ങള്‍ :
• ബ്ലോഗു വായന പൊതു ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി ബ്ലോഗ്‌ സെമിനാറുകള്‍, ബ്ലോഗ്‌ പരിശീലന പരിപാടികള്‍ നടത്തുക.
• ബ്ലോഗ്‌ എഴുത്തുകളുടെ നിലവാരം ഉയര്‍ത്തുവാന്‍ പോസ്റ്റ് ചെയ്യുന്നതിന്
മുന്നോടിയായി എഡിറ്റിംഗ് നടത്തുക.
• ബ്ലോഗര്മാര്‍ ഫേസ് ബുക്കില്‍ കൂടി പോസ്റ്റ് ചെയ്തു ബ്ലോഗ്‌ വായനയും
കമ്മന്റുകളും വര്‍ധിപ്പിക്കുക.
• പോസ്റ്റുകളുടെ എണ്ണം കുറച്ചു നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.
നാം നമ്മോട് തന്നെ മത്സരിക്കുകയും ഓരോ പോസ്റ്റിലും നിലവാരം
വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
• ബ്ലോഗ്‌, സാഹിത്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും സാഹിത്യ സാംസ്‌കാരിക
മേഖലിയ്‌ ഉള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുക.

• ബ്ലോഗര്‍മാര്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും 
ചെയ്യുക.











ഗള്‍ഫ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് :















2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ബ്ലോഗേര്‍സ് ജിദ്ദാ മീറ്റ് ആലോചനാ യോഗം നാളെ..(03-02-11)

പ്രിയപ്പെട്ട മലയാളം ബ്ലോഗേര്‍സ്  ചങ്ങാതികളെ.
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ വെച്ച് അടുത്തു തന്നെ ബ്ലോഗേര്‍സ് മീറ്റും ,ബ്ലോഗര്‍ ഓഫ് ദി ഇയര്‍ നെ ആദരിക്കല്‍ ചടങ്ങും,നടത്താന്‍ തീരുമാനിച്ച സന്തോഷ വിവരം നിങ്ങളെ അറിയിക്കുന്നു.അതിന്റെ മുന്നോടിയായി
നാളെ 03-02-11-വ്യാഴാഴ്ച രാത്രി ഒന്‍പതു മണിക്ക് 
 ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ്  റോഡിലെ  BUDS & BLOSSOM  സ്കൂളിന്നു മുന്‍വശം ഉള്ള പാര്‍ക്കില്‍ വെച്ച്  ,ഒരു കൂടിയാലോചനാ യോഗം നടക്കുന്നതാണ് .ഈ യോഗത്തില്‍ വെച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് .യോഗത്തിനു വരാന്‍ പറ്റുന്ന്നവര്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ..


കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന നമ്പരുകളില്‍ വിളിച്ചാല്‍ അവര്‍ അറിയിക്കുന്നതാണ്..



  1. സലിം ഇ പി      : 0501844241 
  2. മുഹമ്മദ്‌ കുഞ്ഞി : 0564928354
  3. ഉസ്മാന്‍ ഇരിങ്ങട്ടിരി : 0559928984
  4. കൊമ്പന്‍ മൂസ  : ‎0540406133
  5. നൌഷാദ് അകംബാടം   : 0509704365
  6. നൌഷാദ കൂടരഞ്ഞി       : 0553376924

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ജിദ്ദ ബ്ലോഗേര്‍സ് മീറ്റിന് അരങ്ങൊരുങ്ങുന്നു...

പ്രിയപ്പെട്ട ബ്ലോഗെഴുത്തുകാരെ,
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ഒരു ബ്ലോഗേര്‍സ് മീറ്റും ,ബ്ലോഗര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡു നേടിയ ശ്രീ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു,സമയവും സ്ഥലവും ഉടനെ അറിയിക്കുന്നതായിരിക്കും,പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റുകളിലൂടെയും,മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേജിലൂടെയും അറിയിക്കണം ,കഴിയുന്നതും എല്ലാവരും പങ്കെടുത്തു ഈ മീറ്റിനെ വിജയിപ്പിക്കണം എന്നും അപേക്ഷിക്കുന്നു..


താഴെ കാണുന്ന നമ്പരുകളില്‍ വിളിച്ചു വിവരങ്ങള്‍ ആരായുന്നതാണ്..



  1. നൌഷാദ് അകംബാടം            : 0509704365
  2. കൊമ്പന്‍ മൂസ                          : ‎0540406133
  3. നൌഷാദ കൂടരഞ്ഞി                : 0553376924